കല്‍ക്കരിപ്പാടം അഴിമതി: പ്രധാനമന്ത്രിയെ ചോദ്യംചെയ്യണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍
text_fieldsന്യൂദൽഹി: കൽക്കരിപ്പാടം അഴിമതിക്കേസിൽ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് പുതിയ കുരുക്ക്. അന്വേഷണത്തിൻെറ ഭാഗമായി മൻമോഹൻ സിങ്ങിനെ ചോദ്യംചെയ്യണമെന്ന് കേസന്വേഷിക്കുന്ന സി.ബി.ഐ എസ്.പി കെ.പി. ചൗരസ്യ അന്വേഷണ പുരോഗതി റിപ്പോ൪ട്ടിൽ രേഖപ്പെടുത്തി. അഴിമതി നടന്ന കാലത്ത് കൽക്കരി മന്ത്രാലയ ചുമതല വഹിച്ചിരുന്നത് മൻമോഹൻ സിങ്ങാണ്. അതിനാൽ, അദ്ദേഹത്തിൻെറ മൊഴിയെടുക്കണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻെറ കുറിപ്പ്.
എന്നാൽ, പ്രധാനമന്ത്രിയുടെ മൊഴിയെടുക്കൽ ഈ ഘട്ടത്തിൽ വേണ്ടെന്ന് അഭിപ്രായപ്പെട്ട സി.ബി.ഐ ഡയറക്ട൪ രഞ്ജിത്ത് സിൻഹ ചോദ്യംചെയ്യൽ തൽക്കാലം വിലക്കിയെന്നാണ് റിപ്പോ൪ട്ട്. പുറത്തുവന്ന വിവരങ്ങൾ മൻമോഹൻ സിങ്ങിനെ കൂടുതൽ പ്രതിരോധത്തിലാക്കി. ഈ വിഷയത്തിൽ സി.ബി.ഐ ആവശ്യപ്പെട്ട ഫയലുകൾ കാണാതായതിൻെറ പേരിൽ പ്രതിപക്ഷം സ൪ക്കാറിനെതിരെ രംഗത്തുണ്ട്. കാണാതായ ഫയലുകളുടെ സൂക്ഷിപ്പുകാരൻ താനല്ളെന്ന് വിശദീകരിച്ച പ്രധാനമന്ത്രി പാ൪ലമെൻറിൽ പ്രതിപക്ഷത്തിൻെറ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നില്ല. ലോക്സഭയിലും രാജ്യസഭയിലും പ്രസ്താവന വായിച്ചശേഷം പ്രതിപക്ഷത്തിൻെറ ചോദ്യങ്ങൾ കേൾക്കാൻ തയാറാകാതെ മൻമോഹൻ സഭ വിട്ടിറങ്ങുകയായിരുന്നു. ഫയലുകൾ കാണാതായത് അന്വേഷിക്കുകയാണെന്നും കണ്ടത്തെുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചുവെങ്കിലും അന്വേഷണം അട്ടിമറിക്കാൻ ഫയൽ മുക്കിയത് സ൪ക്കാ൪തന്നെയാണെന്നാണ് പ്രതിപക്ഷത്തിൻെറ ആരോപണം. അതിന് തൃപ്തികരമായ മറുപടി കോൺഗ്രസിൻെറ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
വിഷയം ലോക്സഭയിൽ ഉന്നയിച്ച പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, ആരോപണമുയ൪ന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി സ്വമേധയാ സി.ബി.ഐക്ക് മുന്നിൽ ഹാജരാകുകയാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടി. നിരപരാധിയാണെന്ന് ഉറപ്പുണ്ടെങ്കിൽ സത്യം പുറത്തുവരാനുള്ള സാഹചര്യമൊരുക്കണം. അന്വേഷണത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന പ്രധാനമന്ത്രിയുടെ നടപടി സംശയം ജനിപ്പിക്കുന്നതാണെന്നും കുറ്റപ്പെടുത്തി. രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് അരുൺ ജെയ്റ്റ്ലിയും വിഷയം ഉന്നയിച്ചു. കേസിലെ തെളിവുകളായ ഫയലുകൾ കാണാതായ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ മൊഴിയെടുക്കേണ്ടത് അനിവാര്യമാണെന്നും ജെയ്റ്റ്ലി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.