ചെന്നിത്തലയുടെ കത്ത് പോസിറ്റീവ് ആയി കണ്ടാല്‍ മതിയെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കെ.പിസി.സി അധ്യക്ഷൻ രമേശ് ചെന്നിത്തലയുടെ വിലക്കയറ്റം സംബന്ധിച്ച കത്തിനെ പോസിറ്റീവ് ആയി കണ്ടാൽ മതിയെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാ൪ത്താസമ്മേളനത്തിൽ മാധ്യമപ്രവ൪ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏത് കാര്യത്തെയും പോസിറ്റീവ് ആയി കണ്ടാൽ സന്തോഷവും മനസമാധാനവും ഉണ്ടാകും. സംസ്ഥാനത്തെ വിലക്കയറ്റം തടയാൻ സ൪ക്കാ൪ നടപടി സ്വീകരിച്ചിട്ടുണ്ട്. വിലക്കയറ്റം നിയന്ത്രിക്കാൻ ഓരോ സ്ഥാപനത്തിനും പണം അനുവദിച്ചു. തിങ്കളാഴ്ച ചേ൪ന്ന അവലോകന യോഗത്തിൽ വകുപ്പ്തല ഉദ്യോഗസ്ഥ൪ പങ്കെടുത്തിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
സോളാ൪ തട്ടിപ്പ് കേസിൻെറ അന്വേഷണം നീണ്ടുപോകില്ല. ജുഡീഷ്യൽ അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയെ ആവശ്യപ്പെട്ട് ഹൈകോടതി വീണ്ടും കത്തയച്ചിട്ടുണ്ട്. ജഡ്ജിയെ വിട്ടുകിട്ടുന്ന കാര്യത്തിൽ സ൪ക്കാ൪ ഗൗരവം കാണിക്കുന്നില്ളെന്ന പ്രതിപക്ഷ ആരോപണം സത്യമല്ളെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.