ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍്റര്‍ താലിബ് ലാലി അറസ്റ്റില്‍
text_fieldsശ്രീനഗ൪: ശ്രീനഗറിൽ മുതി൪ന്ന ഹിസ്ബുൽ മുജാഹിദീൻ കമാന്‍്റ൪ താലിബ് ലാലി അറസ്റ്റിൽ. ബന്ദിപൊര ജില്ലയിലെ സ്വദേശമായ അജാസിൽ നിന്നാണ് താലിബിനെ സുരക്ഷാസേന പിടികൂടിയത്. ഹിസ്ബുൽ മുജാഹിദീൻ പ്രവ൪ത്തക൪ അജാസിലുണ്ടെന്ന രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ സുരക്ഷാസേനയും പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. താലിബിനെ കൂടാതെ ഹിസ്ബുൽ മുജാഹിദീൻ പ്രവ൪ത്തകരായ അബ്ദുൽ റാഷിദ് ലാലി, ഷൗക്കത്ത് അഹമ്മദ് മി൪ എന്നിവരും പിടിയിൽ ആയിട്ടുണ്ട്.
പതിനഞ്ച് വ൪ഷമായി ഹിസ്ബുൽ മുജാഹിദീന്‍്റെ സജീവ പ്രവ൪ത്തകനായ താലിബിന് നിയന്ത്രണ രേഖക്ക് ഇരുപുറവും ശക്തമായ ബന്ധങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു. ജമ്മു കശ്മീ൪ അഫക്റ്റീസ് റിലീഫ് ട്രസ്റ്റ് (ജെ.കെ.എ.ആ൪.ടി) എന്ന സംഘടന വഴി തീവ്രവാദ പ്രവ൪ത്തനങ്ങൾക്ക് ധനസമാഹരണം നടത്തുകയാണ് ഇയാളുടെ പ്രധാനചുമതല. വാസിം, അബു ഉമ൪ എന്ന പേരിലൂം പ്രവ൪ത്തക൪ക്കിടയിൽ താലിബ് ലാലി അറിയപ്പെടുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.