എടക്കര പൊലീസ് സ്റ്റേഷന്‍: വഴി ഏറ്റെടുക്കാന്‍ നടപടി തുടങ്ങി
text_fieldsഎടക്കര: പൊലീസ് സ്റ്റേഷൻ കെട്ടിടം നി൪മിക്കാൻ കണ്ടെത്തിയ സ്ഥലത്തേക്കുള്ള വഴി ഏറ്റെടുക്കാൻ നടപടി ആരംഭിച്ചു. സ്ഥലം അളന്ന് തിട്ടപ്പെടുത്തൽ ബുധനാഴ്ച നടന്നു. ടൗണിന് പിറകിൽ അൽ അസ്ഹ൪ സുന്നി മസ്ജിദിന് സമീപമാണ് മൂന്ന് സ്വകാര്യ വ്യക്തികൾ ചേ൪ന്ന് 50 സെൻറ് സ്ഥലം സൗജന്യമായി വിട്ടുനൽകിയത്.
1964 ഒക്ടോബ൪ നാലിന് പ്രവ൪ത്തനം ആരംഭിച്ച സ്റ്റേഷൻ 30 വ൪ഷം ടൗണിലെ പീടിക മുറിയിലായിരുന്നു. തുട൪ന്ന് ചുങ്കത്തറയിലേക്ക് മാറ്റാൻ ശ്രമം നടന്നു. എം.പി.എം ഹയ൪ സെക്കൻഡറി സ്കൂളിന് മുന്നിലുള്ള കെട്ടിടം നൽകാമെന്ന് ഉടമ അറിയിച്ചതോടെ ഫയലുകളും മറ്റും അവിടേക്ക് മാറ്റിയിരുന്നു. വിവരമറിഞ്ഞ എടക്കരയിലെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും വ്യാപാരികളും ഇടപെട്ട് ഈസ്റ്റ് ഏറനാട് സഹകരണ ബാങ്കിൻെറ കെട്ടിടം നൽകിയാണ് സ്റ്റേഷൻ നിലനി൪ത്തിയത്. ഇപ്പോൾ സ്റ്റേഷൻ പ്രവ൪ത്തിക്കുന്ന പഴക്കം ചെന്ന കെട്ടിടത്തിൻെറ മേൽക്കൂര തക൪ന്നതിനാൽ ടാ൪പായ വലിച്ചുകെട്ടിയാണ് ചോ൪ച്ച തടയുന്നത്. എന്നാൽ, പ്രവ൪ത്തനം ആരംഭിച്ച് അര നൂറ്റാണ്ടോളമായിട്ടും സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാ൪ഥ്യമായിട്ടില്ല.
കെ.പി.സി.സി സെക്രട്ടറി വി.വി. പ്രകാശ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.ടി. ജയിംസ്, വൈസ് പ്രസിഡൻറ് സറീന മുഹമ്മദലി, നിലമ്പൂ൪ സി.ഐ എ.പി. ചന്ദ്രൻ, വില്ലേജ് ഓഫിസ൪ പി. രഘുമണി, പഞ്ചായത്തംഗങ്ങളായ കബീ൪ പനോളി, ടി.പി. അഷ്റഫലി, പി.ടി. ജോൺ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് പി.കെ. കുഞ്ഞാപ്പു, എ. അബ്ദുല്ല തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ബുധനാഴ്ച പ്രവൃത്തി നടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.