പിതാവും സഹോദരനും പീഡിപ്പിക്കുന്നതായി യുവതിയുടെ വെളിപ്പെടുത്തല്‍
text_fieldsലക്നൗ: പിതാവും സഹോദരനും തന്നെ മാനംഭഗം ചെയ്തെന്ന് ഉത്ത൪പ്രദേശിലെ യുവതിയുടെ വെളിപ്പെടുത്തൽ. വാരാന്ത്യത്തിൽ ഒൗദ്യോഗിക വസതിയിൽ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് നടത്തുന്ന ‘ജനതാ ദ൪ശൻ’ ജനസമ്പ൪ക്ക പരിപാടിയിലാണ് പിതാവിനും സഹോദരനുമെതിരെ യുവതി പരാതിപ്പെട്ടത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പിതാവിനെയും സഹോദരനെയും അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് നി൪ദേശം നൽകി. കൂടാതെ യുവതിയെ സ൪ക്കാ൪ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകാനും ഉത്തരവിട്ടു.
റെയിൽവെയിൽ നിന്ന് വിരമിച്ച പിതാവും സഹോദരനും കഴിഞ്ഞ പത്ത് വ൪ഷമായി ലൈംഗികമായി പീഡിപ്പിക്കുന്നു. 14 വയസ് മുതൽ പീഡിപ്പിക്കുകയായിരുന്നു ഇവ൪. ബ്യൂട്ടിഷ്യൻ കോഴ്സ് പഠിക്കാൻ ചേ൪ന്ന യുവതി തൻെറ സഹപാഠികളോടാണ് പീഡന വിവരം പറഞ്ഞത്. സുഹൃത്തുകളുടെ ഉപദേശ പ്രകാരമാണ് മുഖ്യമന്ത്രിയുടെ ജനമ്പ൪ക്ക പരിപാടിയിലത്തെി യുവതി പരാതിപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ‘ജനതാ ദ൪ശൻ’ ജനസമ്പ൪ക്ക പരിപാടിയിൽ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ നേരിൽ കണ്ട് ബുദ്ധിമുട്ടുകളും പരാതികളും പറയാൻ നിരവധി സാധാരണക്കാരാണ് എത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.