Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2013 5:55 PM IST Updated On
date_range 6 Sept 2013 5:55 PM ISTജനകീയ പ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ തിരിച്ചറിയണം -പ്രഫ. ചന്ദ്രചൂഡന്‍
text_fieldsbookmark_border
പത്തനംതിട്ട: ജനകീയ പ്രക്ഷോഭങ്ങളെ സ൪ക്കാ൪ തിരിച്ചറിയണമെന്ന് ആ൪.എസ്.പി ദേശീയ ജനറൽ സെക്രട്ടറി പ്രഫ. ടി.ജെ. ചന്ദ്രചൂഡൻ. നി൪ദിഷ്ട കോന്നി താലൂക്കിൽ മൈലപ്ര വില്ലേജ് ഉൾപ്പെടുന്നതിനെതിരെ മൈലപ്രയിൽ നടന്നുവരുന്ന റിലേ സത്യഗ്രഹത്തിൻെറ 50 ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന പ്രവ൪ത്തനങ്ങളും സ൪ക്കാ൪ തീരുമാനങ്ങളും ജനങ്ങൾക്ക് ഉപകാരപ്രദമാകണം. ന്യായമായ ആവശ്യത്തിനായുള്ള പ്രക്ഷോഭത്തെ ഗൗരവമായി കാണണമെന്നും ബന്ധപ്പെട്ടവരുമായി ച൪ച്ച ചെയ്ത് ഗുണപരമായ തീരുമാനം സ്വീകരിക്കണമെന്നും ചന്ദ്രചൂഡൻ ആവശ്യപ്പെട്ടു. 50 ാം ദിവസം സമരസമിതി കൺവീന൪ സലിം പി. ചാക്കോയാണ് സത്യഗ്രഹം അനുഷ്ഠിച്ചത്. ചെയ൪മാൻ കെ.എസ്. പ്രതാപൻ അധ്യക്ഷത വഹിച്ചു. ആ൪.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ. ജോ൪ജ് വ൪ഗീസ്, പുഷ്പലത രാധാകൃഷ്ണൻ, എ. ഉണ്ണികൃഷ്ണൻ നായ൪, മനോജ് വി. തോമസ്, ടി.വി. കൃഷ്ണകുമാ൪, ഇ.കെ. വിജയൻ, കെ.എൻ. കരുണാകരൻ, സാലു മൈലപ്ര, വി.എൻ. ബോസ്, ആ൪. പ്രദീപ്, മഞ്ജു സന്തോഷ്, എം.കെ. രാജു എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story