ഉത്തരാഖണ്ഡ് ദുരന്തം: 12 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
text_fieldsഡറാഡൂൺ: ഉത്തരാഖണ്ഡ് പ്രളയത്തിൽ കാണാതായ തീ൪ഥാടകരുടെ 12 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ പ്രളയ അവിശിഷ്ടങ്ങളിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 76 ആയി ഉയ൪ന്നു. ഇതുവരെ 528 പേ൪ മരണപ്പെട്ടതായി പൊലീസ് അറിയിച്ചു. പ്രളയത്തിൽ തക൪ന്നടിഞ്ഞ കേദാ൪ താഴ്വരയിലെ രാമബദ മലമടക്കിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കണ്ടെടുത്ത മൃതദേഹങ്ങൾ മതാചാര പ്രകാരം സംസ്കരിച്ചു.
പ്രളയഭീതിയിൽ ആത്മരക്ഷാ൪ഥം മലമുകളിലേക്ക് ഓടിക്കയറിയവരാണിവ൪ എന്ന് നിഗമനം. എന്നാൽ, കൊടും തണുപ്പിനെയും മഴയെയും അതിജീവിക്കാൻ സാധിക്കാതെ ഇവ൪ മരണത്തിന് കീഴടങ്ങിയതാവാമെന്ന് മുതി൪ന്ന പൊലീസ് ഉദ്യോഗസ്ഥൻ സത്യവ്രത് ബൻസാൽ പറഞ്ഞു. വ്യാഴാഴ്ച കേദാ൪ താഴ്വരയിൽ നിന്ന് 64 മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു.
കാലാവസ്ഥ അനുകൂലമായതോടെ കേദാ൪നാഥ് താഴ് വരകളിലെ തെരച്ചിൽ രക്ഷാപ്രവ൪ത്തകരുടെ സംഘം ഊ൪ജിതപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബ൪ 11ന് കേദാ൪നാഥ് ക്ഷേത്രത്തിൽ ആരാധന പുനരാരംഭിക്കാനുള്ള നീക്കമാണ് ഉത്തരാഖണ്ഡ് സ൪ക്കാ൪ നടത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.