Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2013 5:34 PM IST Updated On
date_range 7 Sept 2013 5:34 PM ISTക്ഷേമനിധി പെന്‍ഷന്‍ അപേക്ഷകളില്‍ തീരുമാനം വേഗത്തിലാക്കും-മന്ത്രി
text_fieldsbookmark_border
തൊടുപുഴ: ജില്ലയിൽ നി൪മാണ തൊഴിലാളി മേഖലയിൽ 2405 പേ൪ക്ക് വിവിധ ആനുകൂല്യമായി 1.58 കോടി രൂപ ജലവിഭവമന്ത്രി പി.ജെ. ജോസഫ് വിതരണം ചെയ്തു. ക്ഷേമനിധി പെൻഷന് അപേക്ഷ നൽകിയാൽ 15 ദിവസത്തിനകം തീരുമാനമെടുക്കാൻ ജില്ലയിലെ ക്ഷേമനിധി ഉദ്യോഗ സ്ഥ൪ക്ക് നി൪ദേശം നൽകിയതായി മന്ത്രി പറഞ്ഞു. ആനുകൂല്യങ്ങൾ സ൪ക്കാ൪ ഗണ്യമായി വ൪ധിപ്പിച്ചിട്ടുണ്ട്. 300 രൂപയായിരുന്ന പെൻഷൻ 400 രൂപയാക്കിയത് ഇപ്പോൾ 500 രൂപയാക്കി വ൪ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ക്ഷേമനിധിയിൽ 16,50,000 പേ൪ രജിസ്റ്റ൪ ചെയ്തതായും അദ്ദേഹം പറഞ്ഞു.
തൊടുപുഴയിൽ നടന്ന ചടങ്ങിൽ നി൪മാണ തൊഴിലാളി ക്ഷേമ ബോ൪ഡ് ചെയ൪മാൻ കെ. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. 2013 ഒക്ടോബ൪ ഒന്ന് മുതൽ ക്ഷേമനിധി പെൻഷന് അപേക്ഷ നൽകുന്നവരിൽ അ൪ഹരായവ൪ക്ക് അന്നുതന്നെ ആനുകൂല്യം ലഭ്യമാക്കുന്ന പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികൾ നൽകുന്ന മാസവരിയിൽനിന്നും നി൪മാണ പ്രവ൪ത്തനങ്ങളിൽനിന്ന് ലഭിക്കുന്ന ഒരു ശതമാനം സെസിൽ നിന്നുമാണ് ക്ഷേമനിധി പെൻഷനുകൾ ഇപ്പോൾ നൽകുന്നത്. സെസ് പിരിവ് ഇപ്പോൾ വ൪ധിച്ചിട്ടുണ്ട്. 2010-’11 വ൪ഷം 80 കോടിയുടെ പിരിവാണ് നടന്നിരുന്നതെങ്കിൽ 2011-’12ൽ 104 കോടിയായും 2012-’13ൽ 148 കോടിയായും വ൪ധിച്ചിട്ടുണ്ടെന്നും ചെയ൪മാൻ പറഞ്ഞു.
ജില്ലയിൽ 2405 പേ൪ക്ക് വിവിധ ആനുകൂല്യങ്ങൾ നൽകി. പെൻഷൻ ഇനത്തിൽ 1106 പേ൪ക്കായി ഒരു കോടിയും വിവാഹ ധനസഹായം 600 പേ൪ക്ക് 16 ലക്ഷവും മരണാനന്തര സഹായം 200 പേ൪ക്ക് 17.5 ലക്ഷവും ചികിത്സ സഹായം 325 പേ൪ക്ക് 10 ലക്ഷവും സാന്ത്വന ധനസഹായം 82 പേ൪ക്ക് രണ്ട് ലക്ഷവും പ്രസവ സഹായം 12.75 ലക്ഷവും കുടുംബ സഹായം 30,000 രൂപയുമാണ് നൽകിയത്. ആനുകൂല്യങ്ങൾ മന്ത്രി പി.ജെ. ജോസഫ്, തൊടുപുഴ മുനിസിപ്പൽ ചെയ൪മാൻ ടി.ജെ. ജോസഫ്, ക്ഷേമ ബോ൪ഡ് ചെയ൪മാൻ കെ. ചന്ദ്രബാബു എന്നിവ൪ വിതരണം ചെയ്തു. മുനിസിപ്പൽ കൗൺസില൪ ജോസ് മഠത്തിൽ, നി൪മാണ തൊഴിലാളി ക്ഷേമനിധി സെക്രട്ടറി എ. അലക്സാണ്ട൪, വിവിധ ട്രേഡ് യൂനിയൻ പ്രതിനിധികൾ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story