താക്കോല്‍ നല്‍കിയത് ജയില്‍ വാര്‍ഡനെന്ന് ജയശങ്കറിന്‍െറ മൊഴി
text_fieldsബംഗളൂരു: പരപ്പന അഗ്രഹാര ജയിലിൽനിന്ന് രക്ഷപ്പെടാൻ ഡ്യൂപ്ളിക്കേറ്റ് താക്കോൽ നൽകിയത് ജയിൽ വാ൪ഡനെന്ന് കുപ്രസിദ്ധ കുറ്റവാളി സൈകോ ശങ്കറെന്ന ജയശങ്കറിൻെറ മൊഴി. താക്കോൽ നൽകിയതിന് 1000 രൂപ വാ൪ഡൻ കൈക്കൂലിയായി വാങ്ങിയതായും ജയശങ്ക൪ ചോദ്യം ചെയ്യലിൽ വിശദീകരിച്ചു. ആദ്യം 200 രൂപയും രണ്ടാംതവണ 300ഉം മൂന്നാം തവണ 500 രൂപയും നൽകി. മുഴുവൻ തുകയും കൈപ്പറ്റിയ ശേഷമാണ് വാ൪ഡൻ ഡ്യൂപ്ളിക്കേറ്റ് താക്കോൽ നൽകിയത്. ജയിൽ വാ൪ഡനുമായി സ്ഥിരം ജയിലിൽ വെച്ച് മദ്യപിക്കാറുണ്ടെന്നും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ ജയിൽ ഉദ്യോഗസ്ഥ൪ക്ക് ബന്ധമുണ്ടാകാമെന്ന് പൊലീസ് പറഞ്ഞു. ആരോപണ വിധേയനായ വാ൪ഡൻ ഉൾപ്പെടെ സംശയമുള്ളവരെയെല്ലാം ചോദ്യം ചെയ്യുമെന്നും ഇത്തരം സംഭവങ്ങൾ ഒഴിവാക്കുമെന്നും പൊലീസ് സൂചിപ്പിച്ചു. ഇതിനിടെ, ജയശങ്കറെ കോടതി ഒമ്പതു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.