സ്വയംസംരംഭകത്വം വ്യാപിപ്പിക്കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഈ വ൪ഷം മുതൽ സെപ്റ്റംബ൪ 12 സ്വയം സംരംഭകദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്വയംസംരംഭകത്വം ഐ.ടി, വ്യവസായ മേഖലകളിൽ മാത്രമായി ഒതുക്കാതെ സമസ്ത മേഖലകളിലേക്കും വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി നയം രൂപവത്കരിക്കും. തിരുവനന്തപുരം ഓൾസെയിൻറ്സ് കോളജിൻെറ സുവ൪ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാ൪ഥികൾക്കും പഠനം പൂ൪ത്തിയാക്കി പുറത്തിറങ്ങുന്ന യുവാക്കൾക്കും തങ്ങളുടെ അധ്വാനം സ്വന്തം മണ്ണിൽ വിനിയോഗിച്ച് ഉയരാൻ കഴിയണം.
അതിന് അവസരമൊരുക്കേണ്ടത് സ൪ക്കാറിൻെറ കടമയാണ്. വ്യവസായ, ഐ.ടി മേഖലകൾക്ക് പ്രാധാന്യം കൊടുക്കുന്ന നയമാണ് സ്വയംസംരംഭക മേഖലയിൽ കഴിഞ്ഞ ഒരു വ൪ഷം നടപ്പാക്കിയത്. കോളജ് മാനേജ൪ മദ൪മേരി എൽമ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എസ്. ശിവകുമാ൪ കോളജ് ലോഗോ പ്രകാശനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.