Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightകേരളത്തില്‍ ജാതി...

കേരളത്തില്‍ ജാതി ശക്തികള്‍ പിടിമുറുക്കുന്നു: വി.കെ. ശ്രീരാമന്‍

text_fields
bookmark_border
കേരളത്തില്‍ ജാതി ശക്തികള്‍ പിടിമുറുക്കുന്നു: വി.കെ. ശ്രീരാമന്‍
cancel

മനാമ: കേരളത്തിൽ ജാതി ശക്തികൾ പിടിമുറുക്കുകയാണെന്ന് പ്രശസ്ത നടനും സാംസ്കാരിക പ്രവ൪ത്തകനുമായ വി.കെ. ശ്രീരാമൻ. ബഹ്റൈൻ കേരളീയ സമാജത്തിൻെറ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. സ൪ക്കാ൪ പോലും ജാതി ശക്തികളെ പ്രോത്സാഹിപ്പിക്കുകയാണ്.
മുഖ്യമന്ത്രി ചുമതലയേൽക്കുമ്പോൾ ക്രിസ്ത്യൻ മുഖ്യമന്ത്രിയെന്ന് പറയും. വിദ്യാഭ്യാസ മന്ത്രി വരുമ്പോൾ മുസ്ലിം മന്ത്രിയെന്ന് പറയും. വകുപ്പുകൾ പങ്കിടുന്നത് പോലും ജാതിയുടെ അടിസ്ഥാനത്തിലാണ്. യാതൊരു നാണവും മാനവുമില്ലാതെ ജാതിയെ സംബന്ധിച്ച് പരസ്യ ച൪ച്ചകൾ നടക്കുന്നു. ഞാൻ ഒരു മുന്നണിയെ മാത്രം പറയുകയല്ല. ആപത്കരമായ പ്രവണതയാണിത്.
സമൂഹത്തെ എളുപ്പത്തിൽ ഉണ൪ത്താനുള്ള വഴിയെന്ന നിലയിലാണ് ജാതീയത ഇത്ര ഭീതിതമായ രൂപത്തിൽ കേരളത്തിൽ വീണ്ടും പുന:സ്ഥാപിക്കപ്പെടുന്നത്. നവോത്ഥാന പ്രസ്ഥാനങ്ങളുടെ ശക്തി ക്ഷയിച്ചുവരുന്നു. ഇ.എം.എസിനെ നമ്പൂതിരിയായി നോക്കിക്കാണുന്ന അവസ്ഥയാണുണ്ടാകുന്നത്. നെഹ്റു ഉത്തരേന്ത്യൻ ബ്രാഹ്മണനും ഗാന്ധിജി വൈഷ്ണവനുമായി അവതരിപ്പിക്കപ്പെടുന്നു. മനുഷ്യൻ എന്ന സംജ്ഞയിലേക്ക് വരാൻ ആധുനിക മനുഷ്യനും കഴിയുന്നില്ലെന്നതാണ് യാഥാ൪ഥ്യം. മാനവികതയെന്നാൽ മനുഷ്യൻെറ ആധിപത്യം സ്ഥാപിക്കലാണെന്ന ധാരണ പരന്നിരിക്കുന്നു. പ്രകൃതിയും മറ്റു ജന്തുജാലങ്ങളുമെല്ലാം തനിക്ക് അധീനപ്പെട്ടതാണെന്ന ചിന്തയിൽ ചൂഷണ മനസ്ഥിതി ഇതിൻെറ അന്ത൪ധാരയായി വള൪ന്നിരിക്കുന്നു. ബുദ്ധിയുണ്ടെങ്കിൽ മനുഷ്യൻ ചെയ്യേണ്ടത് പ്രകൃതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കുകയെന്നതാണ്. അടിസ്ഥാനപരമായ ആവാസ വ്യവസ്ഥയാണ് വികസനത്തിൻെറ അന്ത൪ധാരയാകേണ്ടത്.
വേദങ്ങളിൽ പറയുന്നതുപോലെ എല്ലാം ഈശ്വരൻെറ സൃഷ്ടികളാണ്. ചെകുത്താൻ സൃഷ്ടിച്ചതായി ഒരു വസ്തുവും പ്രപഞ്ചത്തിലില്ല. മനുഷ്യ പ്രധാനമായ വികസനം പൂ൪ണമാകില്ലെന്നും ശ്രീരാമൻ കൂട്ടിച്ചേ൪ത്തു. കേരളത്തിൽ ഗ്രാമീണത ഇല്ലാതാകുന്നു എന്നതാണ് മറ്റൊരു ദുരന്തം. പണ്ട് ഗ്രാമത്തിലുള്ളവ൪ എല്ലാവരും പരസ്പരം അറിയുന്നവരായിരുന്നു. ചെറു പ്രായത്തിൽ എം.ടി നാലുകെട്ട് എഴുതുമ്പോൾ കൂടല്ലൂ൪ ഗ്രാമത്തിലെ ഓരോ കുടുംബത്തിൻെറയും അവസ്ഥ അദ്ദേഹത്തിന് അറിയാമായിരുന്നു. ഓരോ ഗ്രാമവും ഓരോ വീടായിരുന്നു. അതിൽ നല്ലവരും ദുഷ്ടന്മാരുമൊക്കെ ഉണ്ടായിരുന്നിരിക്കാം. പക്ഷേ, അവരെല്ലാവരും പരസ്പരം അറിയുന്നവരായിരുന്നു. ഇന്ന് ഗ്രാമങ്ങളിലുള്ളവ൪ പരസ്പരം അറിയുന്നില്ല.
ഉൽപാദന കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഇല്ലാതായി. ദുരന്തമായാലും സന്തോഷമായാലും ആഘോഷമായാലും കൊയ്ത്തുത്സവങ്ങളായാലും എല്ലാ പൊതു ആവശ്യങ്ങൾക്കും ഗ്രാമങ്ങളിൽ കൂട്ടായ്മ ഉണ്ടാകുമായിരുന്നു. ജാതിയുടെയും മതത്തിൻെറയും സംസ്കാരത്തിൻെറയുമൊക്കെ അടിസ്ഥാനത്തിലാണ് ഇന്നത്തെ കൂട്ടായ്മകൾ രൂപപ്പെടുന്നത്. ജാതി, മത, രാഷ്ട്രീയവത്കരണത്തിൻെറ ഭാഗാമയി ക്ഷേത്രവും ഉത്സവവുമെല്ലാം ഹിന്ദുക്കൾക്കും പെരുന്നാൾ മുസ്ലിംകൾക്കും മാത്രമായി മാറയിരിക്കുന്നു. ഒന്നും നാടിൻെറ ഉത്സവമായി മാറുന്നില്ല. സിനിമകൾ ഇക്കാര്യത്തിൽ സ്വാധീനം ചെലുത്തുന്നു എന്ന് പറയാനാകില്ല. സിനിമകളുടെ അന്തിമ ലക്ഷ്യം കച്ചവടമാണ്. കച്ചവടം വിജയിക്കാനാവശ്യമായ എന്ത് ചേരുവകളും അതിൽ ചേ൪ക്കും. ഒരു സമൂഹം അധ:പ്പതിക്കുമ്പോഴാണ് സാമൂഹിക പരിഷ്ക൪ത്താക്കൾ രംഗപ്രവേശം ചെയ്യുക. ശ്രീനാരായണ ഗുരു അങ്ങനെ ഉണ്ടായതാണ്. അത് കാലത്തിൻെറ തേട്ടമാണ്. സമൂഹം ജീ൪ണിക്കുമ്പോൾ പ്രതിവിധിക്കായി ദാഹിക്കും. കേരളത്തിൽ മനുഷ്യരുടെ അടിസ്ഥാന കാര്യങ്ങൾ നി൪വഹിക്കപ്പെടുന്നിടത്തോളം അരാജകത്വം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നില്ല.
അതേസമയം, ഭക്ഷണവും വസ്ത്രവും പാ൪പ്പിടവും കിട്ടാത്ത സാഹചര്യമുണ്ടാകുമ്പോൾ അവിടെ പ്രശ്നങ്ങൾ ഉടലെടുക്കും. അപ്പോൾ നവോത്ഥാന നായകൾ ഉദയം ചെയ്യുമെന്നും ശ്രീരാമൻ വിശദീകരിച്ചു. അതേസമയം, നാടിനെ വെറുക്കുന്ന ചില പ്രവാസികളുടെ സമീപനത്തോട് യോജിക്കാനാകില്ല. അമ്മ കറുത്തവളും ചൊറി പിടിച്ചവളുമാണെന്ന രീതിയിലുള്ള സമീപനം ശരിയല്ല. അവനവൻെറ മണ്ണ് നികൃഷ്ടമായി കാണുന്നത് അംഗീകരിക്കാനാകില്ല. അവിടെ സമരമാണ്, കൊതുകാണ് എന്നൊക്കെ പറഞ്ഞ് ജാട കാട്ടുന്ന പ്രവാസികളുടെ കാര്യം കഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story