നഗരസഭയുടെ പൊതുമരാമത്ത് പണികളില്‍ വന്‍ ക്രമക്കേട് -ഡി.വൈ.എഫ്.ഐ
text_fieldsതൊടുപുഴ: നഗരസഭയുടെ 2013-’14 വാ൪ഷിക പദ്ധതിയിൽ നടക്കേണ്ട പൊതുമരാമത്ത് പണികളിൽ വൻ ക്രമക്കേടുള്ളതായി ഡി.വൈ.എഫ്.ഐ ആരോപിച്ചു.
ടെൻഡ൪ വിളിക്കുന്നതിനുമുമ്പ് അത്യാവശ്യ പണികൾ എന്ന പേരിൽ 25ഓളം പ്രവൃത്തികൾ തങ്ങളുടെ ഇഷ്ടക്കാരായ കരാറുകാരെ ഉപയോഗിച്ച് ചെയ്യാൻ നഗരസഭ അനുമതി നൽകിയിരിക്കുകയാണ്. ടെൻഡ൪ തുറക്കുന്ന തീയതി സെപ്റ്റംബ൪ 12 ആണ്. എന്നാൽ, ഇതിനോടകം ടെൻഡ൪ ക്ഷണിച്ച വ൪ക്കുകളിൽ ഏറെയും കരാറുകാ൪ ചെയ്തുകഴിഞ്ഞു. 25ഓളം പണികൾ നിക്ഷിപ്ത താൽപര്യത്തോടെ അഴിമതി നടത്താൻ വിനിയോഗിച്ചിരിക്കുകയാണ്.
തൊടുപുഴ മുനിസിപ്പാലിറ്റിയിൽ കാലങ്ങളായി ഭരണപക്ഷ-ഉദ്യോഗസ്ഥ-കരാറുകാരുടെ അവിശുദ്ധ ബന്ധം നിലനിൽക്കുകയാണ്. ടെൻഡ൪ വിളിക്കുന്നതിനുമുമ്പ് പണികൾ ചെയ്യാൻ അവസരമൊരുക്കിയിട്ട് ടെൻഡറിൽ ആ വ൪ക്കുകൾ ഉൾപ്പെടുത്തുമ്പോൾ വൻ ക്രമക്കേടാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. പുതിയ കരാറുകാരൻ നി൪ദിഷ്ട വ൪ക്കുകൾക്ക് ടെൻഡ൪ സമ൪പ്പിച്ചാൽ ഇതുവരെ ചെയ്ത വ൪ക്കുകൾ പാഴാകും.
കൗൺസില൪മാ൪ക്കും കരാറുകാ൪ക്കും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായും പരാതി ഉണ്ടായാൽ അവ൪ക്ക് മാത്രമേ ഉത്തരവാദിത്തമുണ്ടാകൂ എന്നുമാണ് പൊതുമരാമത്ത് പണികളുടെ ചുമതലയുള്ള എൻജിനീയ൪ അവകാശപ്പെടുന്നത്.
പല കരാറുകാരും ചില കൗൺസില൪മാരുടെ ബിനാമികളാണെന്ന് ആക്ഷേപമുണ്ട്. ഗുണനിലവാരമില്ലാത്ത പണികൾ ചെയ്തുവെന്ന് ആക്ഷേപമുള്ള കരാറുകാരനെയാണ് പുതിയ പണികളിൽ ഏറെയും ഏൽപിച്ചിരിക്കുന്നത്. ടെൻഡ൪ വിളിക്കാതെ കരാറുകാ൪ക്ക് പണികൾ നൽകിയതിൻെറ കാരണം വിശദീകരിക്കാൻ നഗരസഭ തയാറാകണം. ഇതുസംബന്ധിച്ച് ഓംബുഡ്സ്മാനും ട്രൈബ്യൂണലിലും പരാതി നൽകും. അഴിമതിക്കെതിരെ സമരപരിപാടികൾ ആവിഷ്കരിക്കുമെന്ന് ഡി.വൈ.എഫ്.ഐ തൊടുപുഴ ബ്ളോക് സെക്രട്ടറി ആ൪. പ്രശോഭ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.