ഇടുക്കി പാക്കേജ് എന്ത് നേടിത്തന്നുവെന്ന് വിലയിരുത്തണം -സീറോ മലബാര്‍ സഭ അല്‍മായ കമീഷന്‍
text_fieldsതൊടുപുഴ: ഇടുക്കിയിലെ കാ൪ഷിക മേഖലയിൽ വൻ തക൪ച്ച നേരിടുകയും ജനജീവിതം ദുരിതത്തിലാകുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര സ൪ക്കാ൪ 2008 നവംബ൪ 20ന് പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് അഞ്ച് വ൪ഷം പൂ൪ത്തിയാകുമ്പോൾ എന്ത് നേടിത്തന്നുവെന്ന് വിലയിരുത്തണമെന്ന് സീറോ മലബാ൪ സഭ അൽമായ കമീഷൻ.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ തന്ത്രം എന്നതിനപ്പുറം പാക്കേജിൻെറ ഗുണങ്ങൾ ജനങ്ങളിലത്തെിക്കാൻ കേരളത്തിലെ ഇരുമുന്നണികളുടെയും ഭരണങ്ങൾക്ക് സാധിച്ചില്ളെന്ന് കമീഷൻ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യൻ സൂചിപ്പിച്ചു. 764.45 കോടി രൂപയുടെയും തുട൪ന്ന് വിവിധ സ൪ക്കാ൪ ഏജൻസികൾവഴി കൂടുതലായി അനുവദിച്ചതുൾപ്പെടെ1126 കോടി രൂപയുടെയും പദ്ധതികൾ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും ജനപ്രതിനിധികളുടെ പിടിപ്പുകേടും ജില്ലാ ഭരണകൂടത്തിൻെറ നിസ്സംഗതയും സംസ്ഥാന സ൪ക്കാറിൻെറ ഭരണ വൈകല്യവും മൂലം ലക്ഷ്യം കണ്ടില്ല.പാക്കേജിൻെറ നടത്തിപ്പിനായി രൂപവത്കരിച്ച ഐശ്വര്യ സമിതിയും ക൪മ സമിതിയും നോക്കുകുത്തികൾ മാത്രമായി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇടുക്കി ജില്ലയിലെ മന്ത്രിയുടെയും എം.പിയുടെയും എം.എൽ.എമാരുടെയും സമ്മേളനത്തിൽ എടുത്ത തീരുമാനങ്ങളും തുട൪ വാഗ്ദാനങ്ങളും നടപ്പാക്കാനായില്ല. നടപ്പാക്കിയെന്ന് സ൪ക്കാ൪ വിശദീകരിക്കുന്നവ പലതും കരാറുകാരും ഉദ്യോഗസ്ഥരും ഇടനിലക്കാരും രാഷ്ട്രീയക്കാരും ഉൾപ്പെടുന്ന സ്ഥിരം ലോബികളുടെ നേട്ടങ്ങൾക്ക് മാത്രമാണ് ഉപകരിച്ചിരിക്കുന്നത്. പ്രസ്താവനകളും വാഗ്ദാനങ്ങളും നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും സ്ഥിരം ശൈലിയുടെ ആവ൪ത്തനമായി ഇടുക്കി പാക്കേജെന്ന് ഹൈറേഞ്ച് ജനത തിരിച്ചറിയണമെന്നും സെബാസ്റ്റ്യൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.