ഇരട്ടിപ്പിച്ച് സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയയാള്‍ പിടിയില്‍
text_fieldsകൊടുങ്ങല്ലൂ൪: നൽകുന്ന പണത്തെക്കാൾ ഇരട്ടി വിലയുടെ സ്വ൪ണം വാഗ്ദാനം ചെയ്ത് സേട്ടുവിനെയും വീട്ടമ്മയെയും കബളിപ്പിച്ച് നാലുലക്ഷം തട്ടിയെടുത്ത കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉഴുവത്ത്കടവ് അമ്പലം നൗഷാദ് എന്ന കളിക്കൽവീട്ടിൽ നൗഷാദാണ് (37) അറസ്റ്റിലായത്. ഇയാളുടെ പക്കൽനിന്നും രണ്ടുലക്ഷം രൂപയും കാറും പൊലീസ് പിടിച്ചെടുത്തു.
ചെന്ത്രാപ്പിന്നിയിൽ സ്വ൪ണാഭരണ നി൪മാണ ശാല നടത്തുന്ന മഹാരാഷ്ട്ര സ്വദേശിയും ഇപ്പോൾ ചൊവ്വല്ലൂരിൽ താമസക്കാരനുമായ ‘തേജസ്സ്’ വീട്ടിൽ ആനന്ദ് സേട്ടിൽ നിന്ന് മൂന്നുലക്ഷവും കയ്പമംഗലം ചളിങ്ങാട് സ്വദേശിനി വാഹിദയിൽനിന്ന് ഒരുലക്ഷം രൂപയുമാണ് തട്ടിയെടുത്തത്.
കഴിഞ്ഞ ജുലൈ 26നാണ് കേസിനാസ്പദ സംഭവം. നാലുലക്ഷം രൂപ നൽകിയാൽ ചാവക്കാട്ട് ഒരു ജ്വല്ലറിയിൽ നിന്ന് എട്ട് ലക്ഷത്തിൻെറ പഴയ സ്വ൪ണം നൽകുമെന്ന് ഇരുവരെയും വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ചാവക്കാട്ട് ജ്വല്ലറിയുടെ സമീപം കൊണ്ടുപോയ ശേഷം ഐഡൻറിറ്റി കാ൪ഡും ചെക്കും കൊടുത്ത് സ്വ൪ണത്തിന് കൊടുക്കാനെന്ന് പറഞ്ഞ് പണം വാങ്ങി പ്രതി കടന്നുകളഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനിടെ വീട്ടമ്മക്ക് പ്രതി കൈമാറിയ ഐഡൻറിറ്റി കാ൪ഡിലെ ഫോട്ടോ കണ്ട് കൊടുങ്ങല്ലൂ൪ സി.ഐ സ്ക്വാഡിലെ സി.പി.ഒ ഹബീബാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പരിശോധനക്കിടെ ഐഡൻറിറ്റി കാ൪ഡും ചെക്കും വ്യാജമാണെന്ന് തെളിഞ്ഞു.
ഐ.ഡി കാ൪ഡിലെ വിലാസം വാടാനപ്പള്ളി സ്വദേശിയുടെതായിരുന്നു.
ചെക്ക് ചളിങ്ങാട് സ്വദേശിയുടെതും. നിരവധി കേസുകളിലെ പ്രതിയായ ഇയാൾ കൊടുങ്ങല്ലൂ൪ സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിൽപെട്ടയാളാണ്. കൊടുങ്ങല്ലൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്.
കൊടുങ്ങല്ലൂ൪ സി.ഐ എം. സുരേന്ദ്രൻെറ നേതൃത്വത്തിൽ അഡീഷനൽ എസ്.ഐ മണിലാൽ, സി.പി.ഒമാരായ ഹബീബ്, ഫ്രാൻസിസ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.