ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് ടെമ്പോ തല്ലിത്തകര്‍ത്തു; തൊഴിലാളിയെ മര്‍ദിച്ചു
text_fieldsഒല്ലൂ൪: ഗുണ്ടാപ്പിരിവ് നൽകാത്തതിന് അ൪ക്കപ്പൊടിയുമായി വന്ന ടെമ്പോ രണ്ടുപേ൪ ചേ൪ന്ന് തല്ലിത്തക൪ത്തു. പെരുവാംകുളങ്ങര പൊട്ടയ്ക്കൽ ജോഷിയുടെ ഉടമസ്ഥതയിലുള്ള ടെമ്പോയാണ് തല്ലിത്തക൪ത്തത്. ടെമ്പോയിൽനിന്ന് അ൪ക്കപ്പൊടി ചാക്ക് ഇറക്കുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളിയെ അക്രമികൾ മ൪ദിച്ചു. മരത്താക്കര മങ്കാവിൽ തിങ്കളാഴ്ച രാവിലെ 11ഓടെയാണ് സംഭവം. അ൪ക്കപ്പൊടി ഇറക്കുന്നതിനിടെരണ്ടുപേരത്തെി തൊഴിലാളികളോട് പണം ആവശ്യപ്പെടുകയായിരുന്നു. ഉടമ സ്ഥലത്തില്ലാത്തതിനാൽ തൊഴിലാളികൾ പണം നൽകിയില്ല. പ്രകോപിതരായ ഗുണ്ടകൾ വണ്ടിയുടെ മുൻഭാഗത്തെ ചില്ലും വാതിലും തല്ലിത്തക൪ത്തു. ചാക്ക് ഇറക്കിയിരുന്ന ഒരു തൊഴിലാളിയെ മ൪ദിച്ചു. ഇതോടെ മറ്റു തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു. മ൪ദനമേറ്റ തൊഴിലാളി വിവരം ഉടമയെ അറിയിച്ച് സ്ഥലത്തത്തെുമ്പോഴേക്കും അക്രമികൾ സ്ഥലംവിട്ടിരുന്നു. ഇതിനുമുമ്പും പണം ആവശ്യപ്പെട്ട് തൊഴിലാളികളെ ഭീഷണിപ്പെടുത്താറുള്ളതായി ഉടമ പറഞ്ഞു. വാഹനം തല്ലിത്തക൪ത്തതും തൊഴിലാളികളെ ആക്രമിച്ചതും സംബന്ധിച്ച് ഒല്ലൂ൪ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ വൈകീട്ട് ഏഴുവരെയും പൊലീസ് സ്ഥലത്തത്തെിയില്ളെന്ന് നാട്ടുകാ൪ക്ക് പരാതിയുണ്ട്. സ്ഥിരം ക്രിമിനലുകൾ ക്യാമ്പ് ചെയ്യുന്ന മങ്കാവ്, പുഴമ്പള്ളം പ്രദേശങ്ങളിൽ ഗുണ്ടാ ആക്രമണങ്ങൾ നടന്നാൽ പൊലീസ് സ്ഥലത്തത്തൊറില്ല എന്നാണ് നാട്ടുകാ൪ പറയുന്നത്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകൾ വാഹന ഉടമ പൊലീസിന് നൽകിയിട്ടുണ്ട്. ഒല്ലൂ൪, പുതുക്കാട്, ചേ൪പ്പ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഇവ൪ക്കെതിരെ ഉള്ളതായി പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.