മരണം 48; ഭീതിയൊഴിയാതെ മുസഫര്‍ നഗര്‍
text_fieldsമുസഫ൪ നഗ൪ (യു.പി): ഉത്ത൪പ്രദേശിലെ മുസഫ൪ നഗ൪ മേഖലയിൽ സംഘ൪ഷത്തിന് അയവില്ല. കലാപത്തിൽ മരിച്ചവരുടെ എണ്ണം 48 ആയി. കലാപബാധിത മേഖലകളിൽ ക൪ഫ്യൂ തുടരുകയാണ്. മുസഫ൪ നഗ൪ ടൗൺ ശാന്തമാണെങ്കിലും ചുറ്റിലുമുള്ള ഗ്രാമങ്ങളിൽ ചൊവ്വാഴ്ചയും അക്രമമുണ്ടായി. കലാപം സമീപജില്ലകളിലേക്ക് വ്യാപിക്കുന്നതിൻെറ സൂചനകളാണ് ഒടുവിൽ ലഭിക്കുന്നത്. ‘പടിഞ്ഞാറൻ യു.പിയിലെ സംഘ൪ഷങ്ങളിൽ കൊല്ലപ്പെട്ടവരിൽ 40ഉം മുസഫ൪ നഗറിലാണ്. നൂറിലേറെ പേ൪ക്ക് പരിക്കേറ്റു.
അക്രമങ്ങളുമായി ബന്ധപ്പെട്ട് 366 പേ൪ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്’ സംസ്ഥാന ആഭ്യന്തര സെക്രട്ടറി കമൽ സക്സേന ലഖ്നോവിൽ അറിയിച്ചു. ഗ്രാമങ്ങളിൽനിന്ന് ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവ൪ പലായനം തുടരുകയാണ്. വീടുകൾ മിക്കതും വിജനമാണ്. കൊല്ലപ്പെട്ടവരിൽ പലരുടെയും സംസ്കാരം പോലും നടന്നിട്ടില്ല. പട്ടാളവും ആ൪.പി.എഫും ഗ്രാമങ്ങളിലും മറ്റും 24 മണിക്കൂറും റോന്തുചുറ്റുന്നുണ്ടെങ്കിലും ജനം വീടിനു പുറത്തിറങ്ങാൻ മടിക്കുകയാണ്. കടകൾ അടഞ്ഞുകിടക്കുകയാണ്. റോഡുകൾ വിജനമാണ്. പൊലീസിൻെറയും സൈന്യത്തിൻെറയും വാഹനങ്ങൾ മാത്രമാണ് നിരത്തുകളിൽ.
ഇതിനിടെ, കലാപത്തിന് കാരണമായ വ്യാജ വീഡിയോ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചതിന് പൊലീസ് കേസെടുത്ത ബി.ജെ.പി എം.എൽ.എ സംഗീത് സോം ഒളിവിൽ പോയി. തിരച്ചിൽ നടത്തിയെങ്കിലും എം.എൽ.എയെ കണ്ടത്തൊൻ സാധിച്ചില്ളെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. നിരോധാജ്ഞ ലംഘിച്ചതിന് ബി.ജെ.പി പാ൪ലമെൻററി പാ൪ട്ടി നേതാവ് ഹുകുംസിങ്, എം.എൽ.എമാരായ സുരേഷ് റാണ, ഭ൪തേന്ദു, കോൺഗ്രസ് മുൻ എം.പി ഹരേന്ദ്ര മല്ലിക് എന്നിവ൪ക്കെതിരെ തിങ്കളാഴ്ച കേസെടുത്തിരുന്നു.
സംഘ൪ഷ മേഖലയിൽ 1744 തോക്ക് ലൈസൻസുകൾ റദ്ദാക്കിയിട്ടുണ്ട്. ആയുധങ്ങൾ പിടിച്ചെടുക്കാൻ പൊലീസ് വീടുകൾ തോറും പരിശോധന നടത്തുന്നുണ്ട്. സംഭവവികാസങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രി മൻമോഹൻസിങ് മുഖ്യമന്ത്രി അഖിലേഷ് യാദവുമായി സംസാരിച്ചു.
സാഹചര്യങ്ങൾ നേരിടാൻ കേന്ദ്രത്തിൻെറ എല്ലാ പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിത൪ക്ക് പ്രധാനമന്ത്രി രണ്ടുലക്ഷം രൂപ വീതം ആശ്വാസധനം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവ൪ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. കലാപത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ജുഡീഷ്യൽ അന്വേഷണത്തിന് ജസ്റ്റിസ് വിഷ്ണു സഹായിയെ സ൪ക്കാ൪ നിയോഗിച്ചു.
രണ്ടുമാസത്തിനകം അന്വേഷണ റിപ്പോ൪ട്ട് നൽകാനാണ് കമീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി അഖിലേഷ് യാദവ് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് മുസഫ൪ നഗ൪ കലാപവും തുട൪ന്നുള്ള സംഭവങ്ങളും ച൪ച്ച ചെയ്തു. കലാപബാധിത പ്രദേശങ്ങളിൽനിന്ന് പലായനം ചെയ്യാൻ നി൪ബന്ധിതരായവ൪ക്ക് സഹായം എത്തിക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.