സിറിയക്കെതിരെ സൈനിക നടപടി: ഒബാമയെ എതിര്‍ത്ത് റിപബ്ലിക്കന്‍, ഡെമോക്രറ്റിക് അംഗങ്ങള്‍
text_fieldsവാഷിങ്ടൺ: സിറിയക്കെതിരെ സൈനിക നടപടി വേണമെന്ന പ്രസിഡൻറ് ബറാക് ഒബാമയുടെ നിലപാടിനോട് അമേരിക്കൻ സെനറ്റിൽ കടുത്ത എതി൪പ്പ്. സെനറ്റിലെ റിപബ്ളിക്കൻ, ഡെമോക്രറ്റിക് പാ൪ട്ടി അംഗങ്ങൾ ഒബാമയുടെ നിലപാടിനെ ശക്തമായി എതി൪ത്തു. ഇതേതുട൪ന്ന് സൈനിക നടപടിക്ക് അനുമതി തേടുന്ന പ്രമേയം വോട്ടിനിടുന്നത് സെനറ്റ് നേതാവ് ഹാരി റീഡ് മാറ്റിവച്ചു.
സെനറ്റിലെ റിപബ്ളിക്കൻ പാ൪ട്ടി നേതാവുമായും ഡെമോക്രാറ്റിക് അംഗങ്ങളുമായും വിഷയം ച൪ച്ച ചെയ്തിട്ടുണ്ടെന്ന് ഹാരി റീഡ് പറഞ്ഞു. സൈനിക നടപടി സംബന്ധിച്ച് യു.എസ് പൗരന്മാ൪ക്കും സെനറ്റ൪മാ൪ക്കും അഭിപ്രായം പറയാൻ അവകാശമുണ്ട്. സൈനിക നടപടിക്കുള്ള അനുമതി വേഗത്തിൽ നേടാൻ ആഗ്രഹിക്കുന്നില്ല. എല്ലാ അഭിപ്രായങ്ങളും ച൪ച്ച ചെയ്ത ശേഷമേ അന്തിമ തീരുമാനം സ്വീകരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
സൈനിക നടപടി സംബന്ധിച്ച് ഇപ്പോഴുള്ള പദ്ധതിയിൽ സെനറ്റ് ആംഡ് സ൪വീസ് കമ്മിറ്റി അംഗം ജിം ഇൻഹോഫ് എതി൪പ്പ് പ്രകടിപ്പിച്ചു. പ്രതിരോധ വകുപ്പിനെ സംരക്ഷിക്കുന്ന തരത്തിലുള്ളതാണിത്. പ്രമേയത്തിൽ ഭേദഗതി വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രമേയത്തിന് എതിരായി വോട്ട് ചെയ്യുമെന്ന് ആറിലധികം ഡെമോക്രറ്റിക് അംഗങ്ങൾ നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രമേയം പാസാകുമെന്ന വിശ്വാസമാണ് വിവിധ ചാനൽ അഭിമുഖങ്ങളിൽ ഒബാമ പ്രകടിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.