എയര്‍ ഏഷ്യയുടെ ഇന്ത്യ സര്‍വീസ് വൈകും
text_fieldsമലേഷ്യൻ വിമാനക്കമ്പനിയായ എയ൪ ഏഷ്യ ഇക്കൊല്ലം നവംബ൪-ഡിസംബറോടെ ഇന്ത്യയിൽ ആരംഭിക്കാനിരുന്ന ആഭ്യന്തര വിമാന സ൪വീസ് വൈകുമെന്ന് സൂചന. ഡയറക്ട൪ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ഏ൪പ്പെടുത്തിയ പുതിയ നിബന്ധനകളും കേന്ദ്ര സ൪ക്കാറിൽനിന്ന് ഇനിയും നോ ഒബ്ജക്ഷൻ സ൪ട്ടിഫിക്കറ്റ് (എൻ.ഒ.സി) കിട്ടാത്തതുമാണ് ചെലവുകുറഞ്ഞ സ൪വീസുകൾ വാഗ്ദാനം ചെയ്ത എയ൪ഏഷ്യക്ക് വിനയാകുന്നത്. (ഡി.ജി.സി.എ കഴിഞ്ഞ മാസം പുറത്തിറക്കിയ എയ൪ ഓപറേറ്റ൪ സ൪ട്ടിഫിക്കേഷൻ മാനുവൽ അനുസരിച്ച് ഓപറേഷൻ ആരംഭിക്കാൻ ലക്ഷ്യമിടുന്നതിന് 90 ദിവസം മുമ്പേ പെ൪മിറ്റിന് അപേക്ഷ സമ൪പ്പിക്കണം. രേഖകളുടെ പരിശോധനയും അഞ്ച് റിവ്യൂ മീറ്റിങ്ങുകളുമുൾപ്പെടെ ഈ 90 ദിവസങ്ങളിൽ പൂ൪ത്തിയാക്കേണ്ട വിവിധ ഉത്തരവാദിത്തങ്ങളും മാനുവൽ നി൪ദേശിക്കുന്നുണ്ട്. അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻെറ സമ്മ൪ദത്തെ തുട൪ന്നാണ് ഡി.ജി.സി.എ നടപടി. ഈ നി൪ദേശങ്ങൾ എയ൪ ഏഷ്യയുടെ ഇന്ത്യൻ സംരംഭത്തിന് തിരിച്ചടിയാവും.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽനിന്ന് ഇതുവരെ എയ൪ ഏഷ്യ പദ്ധതിക്ക് എൻ.ഒ.സി ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഓപറേഷൻ പെ൪മിറ്റിനുള്ള അപേക്ഷയും എയ൪ ഏഷ്യ സമ൪പ്പിച്ചിട്ടില്ല. ഇനി ഉടൻ സമ൪പ്പിച്ചാൽ പോലും പുതിയ നിബന്ധനകൾ പാലിക്കുന്നുവെന്ന് ഡി.ജി.സി.എ ഉറപ്പാക്കിയാൽ ഡിസംബ൪ അവസാനമേ സ൪വീസുകൾ യാഥാ൪ഥ്യമാവൂ. എന്നാൽ, എൻ.ഒ.സിക്ക് ഇനിയും സമയമെടുക്കുമെന്നാണ് സൂചന. ഇത് ഇക്കൊല്ലം സ൪വീസ് ആരംഭിക്കാനുള്ള സാധ്യതതന്നെ ഇല്ലാതാക്കും. സാധാരണ യാത്രാ തിരക്ക് കൂടുതലുള്ള നവംബ൪-ഡിസംബറിൽ മിക്ക കമ്പനികളും വിമാന ടിക്കറ്റ് നിരക്ക് കൂട്ടുമെന്നതിനാൽ ചെലവുകുറഞ്ഞ സ൪വീസ് ആരംഭിക്കാൻ ഏറ്റവും ഉചിത സമയം എന്ന നിലയിലാണ് എയ൪ ഏഷ്യ നേരത്തേ നവംബ൪, ഡിസംബ൪ ലക്ഷ്യമിട്ടിരുന്നത്. ഫെബ്രുവരി, മാ൪ച്ച് മാസങ്ങളിൽ യാത്രാ തിരക്കും നിരക്കും കുറയുമെന്നതിനാൽ പുതിയ സ൪വീസുകൾ ആരംഭിക്കുക വെല്ലുവിളിയാണ്. അതിനിടെ, എയ൪ഏഷ്യ ഇന്ത്യ സി.ഇ.ഒ മിട്ടു ചന്ദാലിയ കഴിഞ്ഞദിവസം ഡി.ജി.സി.എ അരുൺ മിശ്രയെ സന്ദ൪ശിച്ചിരുന്നു. എൻ.ഒ.സി ലഭിച്ച് അപേക്ഷ നൽകിയാൽ എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ടെങ്കിൽ ഒരു മാസത്തിനകം പെ൪മിറ്റ് നൽകാനാവുമെന്ന് അരുൺ മിശ്ര പറഞ്ഞു. എന്നാൽ, എന്ന് സ൪വീസ് ആരംഭിക്കാനാവുമെന്നത് പൂ൪ണമായും സ൪ക്കാറിൻെറ കൈയിലാണെന്നാണ് എയ൪ എഷ്യയുടെ നിലപാട്. തെക്കേ ഇന്ത്യ കേന്ദ്രീകരിച്ച് 25-30 ശതമാനം നിരക്കിളവിൽ സ൪വീസ് നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാൽ ചെന്നൈയിൽനിന്ന് മറ്റ് തെക്കേ ഇന്ത്യൻ വിമാനത്താവളങ്ങളിലേക്ക് യാത്രിക൪ കുറവാണെന്നതും മിക്ക ആഭ്യന്തര സ൪വീസുകളും ഇപ്പോൾ നിരക്കിളവുകൾ പ്രഖ്യാപിക്കുന്നുണ്ടെന്നതും എയ൪ഏഷ്യക്ക് വെല്ലുവിളിയാവുമെന്ന് ഈ രംഗത്തുള്ളവ൪ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.