പുതിയ ട്രാഫിക് നിയമം: ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുന്നു
text_fieldsമനാമ: ബഹ്റൈനിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പുതിയ ട്രാഫിക് നിയമം ശൂറാകൗൺസിൽ ച൪ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ശൂറാകൗൺസിലിലെ വിദേശകാര്യ-പ്രതിരോധ-സുരക്ഷാ ദേശീയ കമിറ്റി അധ്യക്ഷൻ ഡോ. ശൈഖ് ഖാലിദ് ആൽഖലീഫ വ്യക്തമാക്കി. ശൂറാകൗൺസിലിൻെറ അടുത്ത യോഗത്തിൽ നിയമത്തിൻെറ കരട് സമ൪പ്പിക്കാനാണ് നീക്കം.
ഡ്രൈവ൪മാരെയും യാത്രക്കാരെയും ഒരുപോലെ സംരക്ഷിക്കുന്നതിനുള്ള നിയമം ആവിഷ്കരിക്കാനാണ് ശ്രമം. നിലവിലുള്ള ട്രാഫിക് നിയമം 1979ൽ ആവിഷ്കരിച്ചതാണെന്നും അതിനു ശേഷം അന്താരാഷ്ട്ര തലത്തിൽ തന്നെ ഗതാഗത രംഗത്ത് പരിഷ്കാരങ്ങൾ വരികയും നിയമങ്ങളിൽ ഭേദഗതികൾ വരികയും ചെയ്തിട്ടുണ്ട്.
വാഹനപ്പെരുപ്പം വ൪ധിക്കുകയും റോഡുകൾ വികസിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ റോഡപകടങ്ങൾ വഴി ധാരാളം ജീവൻ പൊലിയുകയും ചെയ്തിട്ടുണ്ട്.
അതിനാൽ സുരക്ഷിത പാതയും യാത്രയും ഒരുക്കാൻ പുതിയ നിയമം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ൪ധിച്ച നിരക്കിലുള്ള ഫൈനുകൾ അപകടങ്ങൾ ഗണ്യമായി കുറക്കുന്നതിനായി ശിക്ഷ കഠിനമാക്കുന്നതിൻെറ ഭാഗമാണ്. ഇതര ജി.സി.സി രാഷ്ട്രങ്ങളിലുള്ള നിയമം മുന്നിൽ വെച്ചായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ട്രാഫിക് നിയമലംഘനങ്ങൾക്ക് ശിക്ഷ കടുത്തതാക്കണമെന്നുള്ളത് പൊതു ആവശ്യമാണ്.
വാഹനം അലക്ഷ്യമായി ഓടിച്ച് മറ്റുള്ളവരെ കൊലപ്പെടുത്താനുള്ള അനുവാദം നൽകുന്നത് ക്രൂരമാണ്. ഇതിന് തടയിട്ടേ മതിയാവു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമത്തിൻെറ ചില വശങ്ങളിൽ കൂട്ടിച്ചേ൪ക്കലുകളും മറ്റ് ചില വശങ്ങളിൽ കാലാനുസൃതമായ പരിഷ്കരണങ്ങളും ആവശ്യമാണ്. ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള കുറഞ്ഞ പ്രായം 18ൽ നിന്ന് വ൪ധിപ്പിക്കുന്നത് ച൪ച്ച ചെയ്യേണ്ട വിഷയമാണ്. പൊതുനിരത്തിൽ മത്സരിച്ച് വാഹനമോടിക്കുന്നതിനുള്ള ശിക്ഷ കടുത്തതാക്കേണ്ടതും അനിവാര്യമാണ്.
രജിസ്റ്റ൪ ചെയ്യാത്ത വാഹനമോടിക്കുന്നതിനും മദ്യലഹരിയിൽ വാഹനമോടിക്കുന്നതിനും നിലവിലുള്ള ശിക്ഷ മതിയാകാത്തതാണ്.
രണ്ടിനും ഒരേശിക്ഷയാണ് നിലവിലുള്ളത്. മദ്യപിച്ച് വാഹനമോടിക്കുന്നത് രജിസ്ട്രേഷനില്ലാത്ത വാഹനമോടിക്കുന്നതിനേക്കാൾ അപകടകരമാണ്. മന:പ്പു൪വം ചുവപ്പ് സിഗ്നൽ മറികടക്കുന്നത് 1000 ദിനാ൪ പിഴ ചുമത്തേണ്ട കുറ്റമായി ഗണിക്കണം. ഇതുമൂലം അപകടം വരുത്തിയിട്ടുണ്ടെങ്കിൽ 300 ദിനാ൪ വരെ പിഴ ഈടാക്കണമെന്നാണ് നി൪ദേശം. അമിത വേഗതക്കുള്ള ശിക്ഷയും കടുത്തതാക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ ജീവന് ഭീഷണിയുയ൪ത്തുന്നതാണ് അമിത വേഗത. പുതിയ ട്രാഫിക് നിയമം കടുത്ത ശിക്ഷയും പിഴയും അടങ്ങുന്നതായിരിക്കുമെന്ന സൂചനയാണ് അദ്ദേഹം നൽകിയിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.