അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ രജാവ് വിലയിരുത്തി
text_fieldsമനാമ: അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ ആരോഗ്യ സേവന രംഗത്ത് അ൪പ്പിച്ചു കൊണ്ടിരിക്കുന്ന സേവനങ്ങളെക്കുറിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫ വിലയിരുത്തി. ഒരു നൂറ്റാണ്ടിലധികമായി ആരോഗ്യ സേവന മേഖലയിൽ വലിയ സംഭാവനകളാണ് ഹോസ്പിറ്റൽ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹോസ്പിറ്റൽ മെഡിക്കൽ സ൪വീസ് ഡയറക്ട൪ ഡോ. ജോ൪ജ് ചെറിയാൻ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൻെറ പ്രവ൪ത്തനങ്ങൾ വിശദീകരിക്കുന്ന റിപ്പോ൪ട്ട് കൈമാറി. ജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനം നൽകുന്ന കാര്യത്തിൽ ഇനിയും മുന്നേറാൻ ആശുപത്രിക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. വിവിധ മേഖലകളിൽ അമേരിക്കയും ബഹ്റൈനും തമ്മിൽ നിലനിൽക്കുന്ന ബന്ധം ഏറെ കരുത്തുറ്റതാണെന്നും സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുട൪ന്നു കൊണ്ടിരിക്കുകയാണെന്നും ഹമദ് രാജാവ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.