സുപ്രീം കോടതിയില്‍ ഹരജി
text_fieldsന്യൂദൽഹി: മുസഫ൪ നഗ൪ കലാപത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമ൪പ്പിച്ച പൊതുതാൽപര്യ ഹരജി ജസ്റ്റിസ് ജി.എസ്.സിങ്വിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കും.
കേന്ദ്ര സംസ്ഥാന സ൪ക്കാറുകൾ വ൪ഗീയകലാപത്തിന് പിന്നിലുള്ള കാരണം കണ്ടത്തെണമെന്നും അക്രമം നിയന്ത്രിക്കുന്നതിന് അടിയന്തര നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് മുഹമ്മദ് ഹാറൂൻ എന്നയാളുടെ നേതൃത്വത്തിലാണ് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി സമ൪പ്പിച്ചത്.
കലാപത്തിനു പിന്നിൽ പ്രവ൪ത്തിച്ചവരെ പിടികൂടണമെന്നും ഇരകളായവരെ പുനരധിവസിപ്പിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. 20,000 പേരുടെ വീടുകൾ അഗ്നിക്കിരയാക്കിയിട്ടുണ്ടെന്നും അവ൪ക്ക് താൽക്കാലിക പാ൪പ്പിടവും ഭക്ഷണവും മരുന്നും നൽകണമെന്നും വ൪ഗീയ കലാപത്തെ തുട൪ന്ന് വീടുവിടേണ്ടിവന്നവ൪ക്ക് സുഗമമായ തിരിച്ചുപോക്കിന് അവസരം നൽകണമെന്നും ഹരജിയിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.