കേദാര്‍നാഥ് ക്ഷേത്രത്തില്‍ വീണ്ടും പ്രാര്‍ഥനാമന്ത്രമുയര്‍ന്നു
text_fieldsകേദാ൪നാഥ്: ദുരന്തം വിതച്ച പ്രളയത്തിന് 86 ദിവസത്തിനുശേഷം കേദാ൪നാഥ് ക്ഷേത്രത്തിൽ പ്രാ൪ഥനാ മന്ത്രങ്ങളുയ൪ന്നു. രാവിലെ ഏഴിന് മുഖ്യ പൂജാരി റാവൽ ഭീമ ശങ്ക൪ ശിവാചാര്യ ക്ഷേത്രത്തിൻെറ കവാടങ്ങൾ തുറന്ന് ശ്രീകോവിലിൽ പ്രവേശിച്ച് പൂജകൾക്ക് തുടക്കം കുറിച്ചു. ശംഖു വിളികളാലും വേദോച്ചാരണങ്ങളാലും മുഖരിതമായ അന്തരീക്ഷത്തിലായിരുന്നു ചടങ്ങുകൾ. ക്ഷേത്രത്തിൽ ശുദ്ധീകരണത്തോടെയാണ് പൂജാ ക൪മങ്ങൾ തുടങ്ങിയത്. നിരവധി പുരോഹിതന്മാരും ബദരീനാഥ് കേദാ൪നാഥ് സമിതി അധികൃതരും മുഖ്യ പുരോഹിതനെ അനുഗമിച്ചു. ഏതാനും മന്ത്രിമാ൪ക്കൊപ്പം പൂജയിൽ പങ്കെടുക്കുമെന്നറിയിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണക്ക് മോശം കാലാവസ്ഥ കാരണം എത്താനായില്ല. അതേസമയം, 13500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന എട്ടാം നൂറ്റാണ്ടിലെ ഈ ക്ഷേത്രത്തിലേക്ക് തീ൪ഥാടകരെ ഇനിയും അനുവദിച്ചിട്ടില്ല. ക്ഷേത്രത്തിലേക്കുള്ള തീ൪ഥാടനം പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുന്നതിന് സെപ്റ്റംബ൪ 30ന് യോഗം ചേരുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.