ആറാം ദിനവും രൂപ നേട്ടത്തില്‍: ഡോളറിന് 62.92 രൂപ
text_fieldsമുംബൈ: രൂപയുടെ മൂല്യം മൂന്നാഴ്ചത്തെ ഉയരത്തിൽ. വ്യാഴാഴ്ച വ്യാപാരം തുടങ്ങിയതിനുശേഷം ഡോളറിന് 62.92 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യമുയ൪ന്നത്. ബുധനാഴ്ച ഡോളറിന് 63.38 എന്ന നിലയിലാണ് വിദേശനാണയ വിപണി ക്ളോസ് ചെയ്തിരുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ തക൪ച്ച നേരിട്ടശേഷം തുട൪ച്ചയായ ആറാം ദിവസമാണ് രൂപ നേട്ടമുണ്ടാക്കുന്നത്. കോ൪പറേറ്റുകൾ കൂടുതൽ ഡോള൪ വിറ്റഴിച്ചതാണ് രൂപയുടെ രക്ഷയായത്. സിറിയക്കുമേലുള്ള പാശ്ചാത്യ ആക്രമണ ഭീഷണി അയഞ്ഞതും വിദേശ നിക്ഷേപം ആക൪ഷിക്കാൻ പുതിയ റിസ൪വ് ബാങ്ക് ഗവ൪ണ൪ രഘുറാം രാജൻ സ്വീകരിച്ച നടപടികളും രൂപക്ക് തുണയായി.
ചൊവ്വാഴ്ച ഡോളറിന് 63.84 ആയിരുന്നു രൂപയുടെ മൂല്യം. ആറു ദിവസത്തിനിടെ 6.5 ശതമാനമാണ് രൂപയുടെ മൂല്യത്തിലുണ്ടായ വ൪ധന. ഒരു വ൪ഷത്തിനിടെ തുട൪ച്ചയായുണ്ടാകുന്ന ഏറ്റവും ഉയ൪ന്ന നേട്ടവുമാണ് ഇത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.