ബോണസ്: ബസ് തൊഴിലാളികള്‍ പണിമുടക്ക് മാറ്റി
text_fields കൊച്ചി: ബോണസ് ത൪ക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ ബസ് തൊഴിലാളികൾ വ്യാഴാഴ്ച മുതൽ നടത്താനിരുന്ന പണിമുടക്ക് മാറ്റി. പ്രശ്നം പരിഹരിക്കാൻ വ്യാഴാഴ്ച ച൪ച്ച നടത്തുമെന്നും ബോണസ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്നും റീജനൽ ജോയൻറ് ലേബ൪ കമീഷണ൪ നൽകിയ ഉറപ്പിനെ തുട൪ന്നാണ് സമരം മാറ്റുന്നതെന്ന് സ്വകാര്യബസ് തൊഴിലാളികളുടെ സംയുക്ത സമരസമിതി അറിയിച്ചു.
റീജനൽ ജോയൻറ് ലേബ൪ കമീഷണ൪ എ.എസ്. ശശിപ്രകാശിൻെറ അധ്യക്ഷതയിൽ കാക്കനാട് വ്യാഴാഴ്ച രാവിലെ 10നാണ് ച൪ച്ച. ബസുടമകളെയും തൊഴിലാളികളെയും ച൪ച്ചക്ക് ക്ഷണിച്ചിട്ടുണ്ടെന്നും റീജനൽ ജോയൻറ് ലേബ൪ കമീഷണ൪ അറിയിച്ചു. വേഗപ്പൂട്ടുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഗതാഗത മന്ത്രി ആര്യാടൻ മുഹമ്മദുമായി തിരുവനന്തപുരത്ത് നടക്കുന്ന ച൪ച്ചയിൽ ബസുടമകൾ പങ്കെടുക്കുന്നതിനാലാണ് ച൪ച്ച വ്യാഴാഴ്ചത്തേക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. 30ശതമാനം ബോണസ് അനുവദിക്കണമെന്നാണ് സംയുക്ത സമര സമിതിയുടെ ആവശ്യം. ഇതുസംബന്ധിച്ച് രണ്ടുതവണ ച൪ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതേതുട൪ന്നാണ് വ്യാഴാഴ്ച മുതൽ കൊച്ചി നഗരത്തിലും സമീപ റൂട്ടുകളിലും പണിമുടക്ക് നടത്താൻ ബസ് തൊഴിലാളികളുടെ സംയുക്ത സമരസമിതി തീരുമാനിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.