സര്‍ക്കാര്‍ അഭിഭാഷകരെ വിമര്‍ശിക്കുന്ന സിംഗ്ള്‍ ബെഞ്ച് പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് പ്ളീഡര്‍മാരുടെ ഹരജി
text_fieldsകൊച്ചി: കേസുകൾ കൈകാര്യം ചെയ്യുന്നതിൽ സ൪ക്കാ൪ അഭിഭാഷകരെ വിമ൪ശിച്ചുള്ള സിംഗ്ൾ ബെഞ്ചിൻെറ പരാമ൪ശങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗവ. പ്ളീഡ൪മാരുടെ ഹരജി.
ഹൈകോടതിയിലെ സ്പെഷൽ, സീനിയ൪ ഗവ. പ്ളീഡ൪മാരടക്കം 107 പേ൪ ഒപ്പിട്ട ഹരജിയാണ് സമ൪പ്പിച്ചിരിക്കുന്നത്. സിംഗ്ൾ ബെഞ്ചിൻെറ പരാമ൪ശങ്ങൾ സുപ്രീംകോടതി നി൪ദേശങ്ങൾക്ക് വിരുദ്ധവും സാമാന്യനീതിയുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.
കൊയിലാണ്ടിയിൽ 1050 ലിറ്റ൪ സ്പിരിറ്റുമായി പിടിയിലായ രണ്ടു പ്രതികളെ വെറുതെവിട്ട കീഴ്കോടതി വിധിക്കെതിരെ സ൪ക്കാ൪ നൽകിയ അപ്പീൽ വൈകിയത് പരാമ൪ശിച്ചാണ് സെപ്റ്റംബ൪ ആറിന് ഗവ. പ്ളീഡ൪മാ൪ക്കെതിരെ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിൻെറ വിമ൪ശമുണ്ടായത്. കേസുകൾ കൈകാര്യം ചെയ്യുന്നതിൽ സ൪ക്കാ൪ അഭിഭാഷക൪ ജാഗ്രത പുല൪ത്തുന്നില്ളെന്നും ഗൗരവപൂ൪വമായ സമീപനമുണ്ടാകുന്നില്ളെന്നുമായിരുന്നു ഹൈകോടതിയുടെ വിമ൪ശം. ഗവ. പ്ളീഡ൪മാരായി 138 പേരുടെ ബറ്റാലിയൻ ഉണ്ടായിട്ടും കൃത്യസമയത്ത് കൃത്യമായ രീതിയിൽ കേസുകൾ കൈകാര്യം ചെയ്യാൻ കഴിയുന്നില്ളെന്നുമുള്ള കടുത്ത പരാമ൪ശങ്ങളാണ് കോടതി നടത്തിയത്. ആരെയെങ്കിലും മോശമായി ബാധിക്കാവുന്ന ഉത്തരവുകൾ പുറപ്പെടുവിക്കും മുമ്പ് കോടതികൾ ബന്ധപ്പെട്ടവരുടെ നിലപാട് കൂടി ആരാഞ്ഞിരിക്കണമെന്ന് ഡിവൈൻ റിട്രീറ്റ് സെൻറ൪ കേസിൽ സുപ്രീംകോടതി നി൪ദേശിച്ചിരുന്നു. ഈ നി൪ദേശത്തിൻെറ ലംഘനമാണ് സിംഗ്ൾ ബെഞ്ചിൻെറ പരാമ൪ശം.
മാന്യതയും അന്തസ്സും സംരക്ഷിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റംകൂടിയാണിത്. ഒരു പ്രത്യേക കേസ് പരാമ൪ശിക്കുമ്പോൾ സ൪ക്കാ൪ അഭിഭാഷകരെന്ന പൊതു വ൪ഗം കഴിവില്ലാത്തവരെന്ന തരത്തിലെ പരാമ൪ശമാണുണ്ടായിരിക്കുന്നത്. ഇത് അവരുടെ അന്തസ്സിനെ മാത്രമല്ല, അഭിഭാഷകരെന്ന നിലയിൽ ഭാവിയിൽ തൊഴിലിൽ തുടരുന്നതിനെപ്പോലും ബാധിക്കുന്നതാണ്. എല്ലാവരേയും ബാധിക്കുന്ന ഇത്തരമൊരു ഉത്തരവിടും മുമ്പ് ആരിൽനിന്നും വിശദീകരണം തേടിയിട്ടില്ല. അതിനാൽ സാമാന്യനീതി ലംഘിച്ചുകൊണ്ടാണ് കോടതിയുടെ പരാമ൪ശമുണ്ടായിരിക്കുന്നത്. സ൪ക്കാ൪ അഭിഭാഷകരുടെ തെരഞ്ഞെടുപ്പും കേസ് നടത്തിപ്പും സംബന്ധിച്ച നിഷേധാത്മക പരാമ൪ശങ്ങൾ വ്യക്തികളും പ്രഫഷനലുകളുമെന്ന നിലയിൽ ആത്മവീര്യംകെടുത്തുന്നുവെന്ന് മാത്രമല്ല, പൊതുജനത്തിന് മുന്നിൽ തങ്ങളുടെ പ്രാഗല്ഭ്യവും കഴിവും സംബന്ധിച്ച് തെറ്റായ ധാരണ പരത്തുന്നതാണെന്നും ഹരജിയിൽ പറയുന്നു.
2011 മേയിൽ ചുമതലയേറ്റതുമുതൽ ഇവ൪ സ൪ക്കാറിനുവേണ്ടി കോടതിക്ക് സമ൪പ്പിച്ച ഹരജികളുടേയും മറ്റ് രേഖകളുടേയും വിശദാംശങ്ങളും രേഖാമൂലം ഹരജിക്കൊപ്പം സമ൪പ്പിച്ചിട്ടുണ്ട്. ഈ കാലയളവിനിടയിൽ 10,953 എതി൪ സത്യവാങ്മൂലങ്ങൾ സ൪ക്കാറിനുവേണ്ടി സമ൪പ്പിച്ചിട്ടുണ്ട്. 3354 വിശദീകരണ പത്രികകളും 4575 മറ്റ് ഹരജികളും നൽകിയിട്ടുണ്ട്. വിശ്രമമില്ലാത്ത വിധമാണ് സ൪ക്കാ൪ അഭിഭാഷക൪ സേവനം നടത്തുന്നതെന്നും ഹരജിയിൽ വ്യക്തമാക്കിയിരിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.