എന്‍.സി.സി. ബറ്റാലിയന്‍ ജീവനക്കാര്‍ക്ക് ഓണസമ്മാനമായി മദ്യക്കുപ്പികള്‍!
text_fieldsകോഴിക്കോട്: എൻ.സി.സി ബറ്റാലിയനുകളിലെ വനിതകളടക്കം മുഴുവൻ ജീവനക്കാ൪ക്കും ഗ്രൂപ്പ് കമാൻഡറുടെ ഓണസമ്മാനമായി മദ്യക്കുപ്പികൾ. 9 കേരള നേവൽ ബോയ്സ്, 9 കേരള നേവൽ ഗേൾസ്, 29 കേരള ബറ്റാലിയൻ, 30 കേരള ബറ്റാലിയൻ എന്നീ നാല് ബറ്റാലിയനുകളിലെ 130 ഓളം ജീവനക്കാ൪ക്കാണ് രണ്ടു വീതം മദ്യക്കുപ്പികൾ ഓണസമ്മാനമായി നൽകിയത്. നികുതി പൂ൪ണമായും ഒഴിവാക്കിയതിനാൽ ചുളുവിലക്ക് ലഭിച്ച മദ്യക്കുപ്പികൾ ഭൂരിഭാഗം ജീവനക്കാ൪ക്കും മൂന്നും നാലും ഇരട്ടിക്ക് മറിച്ചുവിറ്റു.
സ൪ക്കാറിൻെറ മദ്യനയത്തെ രൂക്ഷമായി വിമ൪ശിച്ച് കേരള പൊലീസിൻെറ പഠന റിപ്പോ൪ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് സ൪ക്കാ൪ ഖജനാവിൽനിന്ന് ശമ്പളം പറ്റുന്ന എൻ.സി.സി ജീവനക്കാ൪ക്ക് വിവിധ നികുതികൾ പൂ൪ണമായും ഒഴിവാക്കി ഓണത്തിന് ‘മദ്യക്കച്ചവടം’ നടത്താൻ അവസാരമൊക്കിയത്. ഗ്രൂപ്പ് കമാൻഡറുടെ നിലപടിൽ പ്രതിഷേധിച്ച് ഓണസമ്മാനം ബഹിഷ്കരിച്ച ചില ജീവനക്കാ൪ മുഖ്യമന്ത്രിക്ക് പരാതി അയച്ചു. സൈനിക൪ക്കും വിമുക്തഭടന്മാ൪ക്കും കുറഞ്ഞ വിലക്ക് സാധനങ്ങൾ നൽകുന്നതിന് വെസ്റ്റ്ഹിൽ എൻ.സി.സി ഹെഡ്ക്വാ൪ട്ടേഴ്സ് കേന്ദ്രീകരിച്ച് കാൻറീൻ സംവിധാനമുണ്ട്.വിൽപന നികുതിയടക്കം എല്ലാ നികുതികളും ഒഴിവാക്കിയതിനാൽ ആയിരം രൂപയുടെ മദ്യം ഇവിടെ 200 രൂപക്ക് ലഭിക്കും. കാൻറീൻ കമ്മിറ്റി പ്രസിഡൻറുകൂടിയായ ഗ്രൂപ്പ് കമാൻഡ൪ കുപ്പിയൊന്നിന് 220 രൂപ വീതം കൈപ്പറ്റി രണ്ട് മദ്യക്കുപ്പികൾ ഓരോ ജീവനക്കാ൪ക്കും അനുവദിക്കുകയായിരുന്നു. സ൪വീസിലിരിക്കെ മരണപ്പെട്ട ജവാന്മാരുടെ ഭാര്യമക്കൾ എന്നിവരും എൻ.സി.സി ഓഫീസുകളിൽ ജോലി ചെയ്യുന്നുണ്ട്. ഇവ൪ക്ക് കാൻറീൻ മദ്യത്തിന് അ൪ഹതയില്ല. ഇവരും, താത്കാലികക്കാരായ തൂപ്പുകാരും മദ്യം ഓണസമ്മാനമായി ലഭിച്ചവരിൽ ഉൾപ്പെടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.