കാറില്‍ ടിപ്പറിടിച്ച് വയനാട്ടുകാരായ ദമ്പതികള്‍ മരിച്ചു
text_fieldsചങ്ങനാശ്ശേരി: മണ്ണുമായി അതിവേഗത്തിൽ സഞ്ചരിച്ച ടിപ്പ൪ലോറി കാറിലിടിച്ച് വയനാട് സ്വദേശികളായ ദമ്പതികൾ മരിച്ചു. വയനാട് പൂതാടി കേണിച്ചിറ പിറവിക്കോട്ട് സോമൻ (58), ഭാര്യ രാധാമണി (പുഷ്പവല്ലി51) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 6.45 ന് എം.സി. റോഡിൽ പെരുന്ന ഡ്രീംസ് ഗ്യാസ് ഏജൻസീസിന് സമീപമാണ് അപകടം. ആലപ്പുഴ കരുവാറ്റയിലുള്ള കുടുംബവീട്ടിൽനിന്ന് വയനാട്ടിലേക്കു പുറപ്പെട്ട ദമ്പതികളുടെ കാറിൽ എതി൪ദിശയിൽനിന്ന് വന്ന ടിപ്പ൪ലോറി ഇടിക്കുകയായിരുന്നു. പുഷ്പവല്ലി സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറോടിച്ചിരുന്ന സോമൻ കോട്ടയം മെഡിക്കൽകോളജാശുപത്രിയിൽ ഉച്ചക്ക് രണ്ട് മണിയോടെയാണ് മരിച്ചത്. വയനാട്ടിൽ ഷാപ്പുകോൺട്രാക്ടറാണ് സോമൻ.
ഇടിയുടെ ആഘാതത്താൽ ഇൻഡിക്ക കാറിൻെറ മുൻവശം പൂ൪ണമായും തക൪ന്നു. അപകടത്തിന് ശേഷം ടിപ്പ൪ ഡ്രൈവ൪ ഓടി രക്ഷപ്പെട്ടു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോ൪ട്ടത്തിന് ശേഷം വയനാട്ടിലെ വീട്ടിലത്തെിച്ചു. മക്കൾ: അരുൺ, അഖിൽ. മരുമകൾ: ശരണ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.