ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശവുമായി കെ. മുരളീധരന്‍
text_fieldsതിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് സി.ബി.ഐ യെക്കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന് കെ. മുരളീധരൻ എം.എൽ.എ. കേസന്വേഷണത്തിൽ ആഭ്യന്തരവകുപ്പിന് വീഴ്ചസംഭവിച്ചു. അതിനാലാണ് കാരായി രാജനെപ്പോലെയുള്ള വമ്പൻസ്രാവുകൾ രക്ഷപ്പെട്ടത്. മുഖ്യമന്ത്രിയുടെ മുൻഗൺമാൻ സലിംരാജ് കഴിഞ്ഞ ആറുമാസം ആരെയെല്ലാം ബന്ധപ്പെട്ടുവെന്ന് അന്വേഷിക്കണമെന്നും വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വിധിയോടെ സി.പി.എമ്മിനെതിരായ പ്രധാന പ്രചാരണായുധം നഷ്ടപ്പെട്ടു. ടി.പി വധത്തെ തുട൪ന്ന് സി.പി.എമ്മിൻെറ അക്രമരാഷ്ട്രീയത്തിനെതിരെ സജീവച൪ച്ചയുണ്ടായി. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഗുണവുംചെയ്തു. ആദ്യഘട്ടത്തിൽ വ്യവസ്ഥാപിതമായി നടന്ന അന്വേഷണം മോഹനൻ മാസ്റ്ററുടെ അറസ്റ്റോടെയാണ് മന്ദഗതിയിലായത്. സാക്ഷികൾ കൂട്ടത്തോടെ കാലുമാറിയതാണ് കേസിലെ തിരിച്ചടിക്ക് കാരണം. കാലുമാറ്റം കേസിനെ പ്രതികൂലമായി ബാധിക്കില്ളെന്നാണ് അന്ന് ആഭ്യന്തരമന്ത്രിയും വകുപ്പിലെ ഉദ്യോഗസ്ഥരും പറഞ്ഞത്. .
വിധി യു.ഡി.എഫിനെ മൊത്തത്തിൽ ബാധിക്കുന്നതാണ്. ടി.പി കേസ് സംസ്ഥാന പൊലീസ് പുനരന്വേഷിച്ചിട്ട് കാര്യമില്ലാത്തതിനാൽ സി.ബി.ഐയെ ഏൽപ്പിക്കണം. മുരളിയുടെ പ്രതികരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.