വിവാഹദിവസം വധുവിന്‍െറ മാതാപിതാക്കള്‍ മരിച്ച നിലയില്‍
text_fieldsകോയമ്പത്തൂ൪: വിവാഹദിവസം വധുവിൻെറ മാതാപിതാക്കൾ ദുരൂഹസാഹചര്യത്തിൽ മരിച്ചതിന് പിന്നിൽ ഭക്ഷ്യവിഷബാധയെന്ന് പൊലീസിന് സംശയം. പൊള്ളാച്ചി ആത്തുപൊള്ളാച്ചി രാസുകൗണ്ട൪ (48), ഭാര്യ ധ൪മേശ്വരി (43) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ മണികണ്ഠൻ (18), ധ൪മേശ്വരിയുടെ മാതാവ് ചിന്നത്തായ് (65) എന്നിവരെ അത്യാസന്ന നിലയിൽ കോയമ്പത്തൂ൪ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാസുകൗണ്ട൪-ധ൪മേശ്വരി ദമ്പതികളുടെ മകൾ മോഹനസുന്ദരിയും ചുങ്കം സ്വദേശി ശബരിരാജും തമ്മിലെ വിവാഹം ബുധനാഴ്ച സമത്തൂരിലെ കല്യാണമണ്ഡപത്തിലാണ് നടന്നത്. രാസുകൗണ്ട൪ തൻെറ കൃഷിയിടത്തിൽ പുതുതായി നി൪മിച്ച വീട്ടിലാണ് നവദമ്പതികളും മറ്റു കുടുംബാംഗങ്ങളും അന്തിയുറങ്ങിയത്. ബുധനാഴ്ച രാവിലെ ഉണ്ടാക്കിയ ദോശ, സാമ്പാ൪ തുടങ്ങിയവയാണ് രാസുകൗണ്ടറും മറ്റും രാത്രി കഴിച്ചത്. വ്യാഴാഴ്ച രാവിലെയാണ് വായിൽ നുരവന്ന നിലയിൽ നാലുപേരെയും കാണപ്പെട്ടത്. രാസുകൗണ്ടറുടെയും ധ൪മേശ്വരിയുടെയും മൃതദേഹങ്ങൾ കോയമ്പത്തൂ൪ ഗവ. ആശുപത്രിയിൽ പോസ്റ്റ്മോ൪ട്ടം ചെയ്തു. ഇതിൻെറ റിപ്പോ൪ട്ട് ലഭ്യമായാൽ മാത്രമേ മരണകാരണം വ്യക്തമാവൂയെന്ന് പൊലീസ് അറിയിച്ചു. പൊള്ളാച്ചി താലൂക്ക് പൊലീസ് കേസെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.