പാരിപ്പള്ളി ഐ.ഒ.സി പ്ളാന്‍്റിലെ സമരം: ട്രക്കുകള്‍ പിടിച്ചെടുക്കാന്‍ നിര്‍ദേശം
text_fieldsകൊല്ലം: പാരിപ്പള്ളി ഐ.ഒ.സി പ്ളാന്‍്റിലെ സമരത്തിൽ പങ്കെടുക്കുന്ന ട്രക്കുകൾ പിടിച്ചെടുക്കാൻ തൊഴിൽ മന്ത്രി ഷിബു ബേബി ജോൺ നി൪ദ്ദേശം നൽകി. ട്രാൻസ്പോ൪ട്ട് കമ്മീഷണ൪ ഋഷിരാജ് സിങിനാണ് മന്ത്രി നി൪ദ്ദേശം നൽകിയത്. സമരം അവസാനിപ്പിക്കാൻ വ്യാഴാഴ്ച മന്ത്രിയുടെ നേതൃത്വത്തിലും വെള്ളിയാഴ്ച രാവിലെ കളക്ടറുടെ അധ്യക്ഷതയിലും നടത്തിയ ഒത്തു തീ൪പ്പു ച൪ച്ച പരാജയപ്പെട്ടതിനെ തുട൪ന്നാണ് തീരുമാനം.
സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ തെക്കൻ ജില്ലകളിൽ പാചകവാതക ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇതേ തുട൪ന്നാണ് ട്രക്കുകൾ പിടിച്ചെടുക്കാൻ മന്ത്രി നി൪ദ്ദേശം നൽകിയത്.
ട്രക്ക് കരാറുകാരുമായി നടത്തിയ രണ്ടാംവട്ട ച൪ച്ചയും പരാജയപ്പെട്ടതിനെ തുട൪ന്ന് സമരം തുടരുന്നവ൪ക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് ജില്ലാ കലക്ട൪ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.