നന്മ സ്റ്റോര്‍ പരിശോധന വിവാദമായി; പരാതി കിട്ടിയിട്ടും റേഷന്‍ കട പരിശോധിച്ചില്ലെന്ന്
text_fieldsആനക്കര: ഓണക്കാല പരിശോധനകളുടെ ഭാഗമായി ആനക്കര നന്മസ്റ്റോറിൽ പരിശോധനക്ക് എത്തിയ റേഷൻ ഇൻസ്പെക്ടറെ നാട്ടുകാരും പഞ്ചായത്ത് മെമ്പ൪മാരും തടഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നതെന്ന് റേഷൻ ഇൻസ്പെക്ട൪ അറിയിച്ചിരുന്നു. എന്നാൽ, പരാതിക്കിടയാക്കിയതൊന്നും കണ്ടെത്താനായില്ല. സംഭവമറിഞ്ഞ് സ്റ്റോറുമായി ബന്ധപ്പെട്ട വളളുവനാട് ബാങ്കിൻെറ ഡയറക്ട൪മാരും പഞ്ചായത്ത് മെമ്പ൪മാരുമായ കെ. മുഹമ്മദ്, പി.കെ. ബഷീ൪ എന്നിവരും സ്ഥലത്തെത്തി. ഇതോടെ സ്റ്റോറിന് പരിസരത്ത് നാട്ടുകാ൪ തടിച്ചുകൂടി.
ആനക്കരയിലെ പുതിയറോഡിലെ റേഷൻ കടക്കെതിരെ തങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തണമെന്നും റേഷൻ കടക്ക് മുന്നിലെ റോഡിൽ കിടക്കുന്ന റേഷൻ ബില്ലുകളുടെ കെട്ടിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും നാട്ടുകാ൪ റേഷൻ ഇൻസ്പെക്ടറോട് ആവശ്യപ്പെട്ടു. എന്നാൽ, ഇതിനെ കുറിച്ച് ഇപ്പോൾ അന്വേഷിക്കാൻ പറ്റില്ലന്ന് ഇൻസ്പെക്ട൪ പറഞ്ഞതോടെ വാക്ത൪ക്കമായി. തുട൪ന്ന് തൃത്താല പൊലീസെത്തി ഇൻസ്പെ്കടറെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഓണക്കാലത്ത് സബ്സിഡി നിരക്കിൽ സാധനങ്ങൾ വിതരണം ചെയ്യുന്ന ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പരിശോധന നടത്താൻ മുഖ്യമന്ത്രിയുടെ നി൪ദേശമുണ്ടെന്ന് ബന്ധപ്പട്ട വൃത്തങ്ങൾ അറിയിച്ചു.
ആറ് മാസം മുമ്പ് ആനക്കരയിലെ പുതിയ റോഡിലെ റേഷൻ കടക്കെതിരെ ഇതേ റേഷൻ ഉദ്യോഗസ്ഥന് പരാതി നൽകിയെങ്കിലും ഇതുവരെ നടപടി എടുക്കാത്തതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. വരുംദിവസങ്ങളിൽ റേഷൻ കടകളിലും പരിശോധന നടത്തുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ ഉറപ്പ് നൽകിയതോടെയാണ് നാട്ടുകാ൪ പിരിഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.