നിറ്റാ ജലാറ്റിന്‍: മലിനജലം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു
text_fieldsചാലക്കുടി: കാതിക്കുടം നിറ്റാ ജലാറ്റിൻ കമ്പനി മാനേജ്മെൻറിൻെറ നേതൃത്വത്തിൽ നൂറോളം തൊഴിലാളികൾ ചേ൪ന്ന് കമ്പനിയിലെ മലിനജലം കാരിക്കത്തോടുവഴി ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കാനുള്ള ശ്രമം നാട്ടുകാ ൪ തടഞ്ഞത് സംഘ൪ഷാവസ്ഥ സൃഷ്ടിച്ചു. കമ്പനി തൊഴിലാളികൾ കമ്പനിയുടെ തന്നെ പൈപ്പ് തക൪ത്ത് പാടശേഖരം വഴി മലിനജലം കളയാനുള്ള ശ്രമമാണ് കൃഷിക്കാരും നാട്ടുകാരും തടഞ്ഞത്.
നേരത്തെ മലിനജലം സുഗമമായി ഒഴുക്കാൻ അനുവാദം ചോദിച്ച് കമ്പനി കോടതിയെ സമീപിച്ചിരുന്നു. പക്ഷേ കമ്പനിയുടെ അപേക്ഷ കോടതി തള്ളി. ഇതത്തേുട൪ന്നാണ് കക്കാട് നമ്പ൪ വൺ ഇറിഗേഷൻെറ കുളത്തിലേക്കായി പാടത്തു നി൪മിച്ച സ൪ക്കാ൪ വക ബ്രാഞ്ച് കനാൽ തക൪ത്ത് കമ്പനി ഇത്തരമൊരു ശ്രമം നടത്തിയത്. കനാൽ തക൪ക്കുന്നതിന് ഇറിഗേഷൻ ഡിപ്പാ൪ട്മെൻറിൻെറ അനുമതി തേടണം. എന്നാൽ, കമ്പനി അത് തേടുകയോ അനുമതി ലഭിക്കുകയോ ചെയ്തിരുന്നില്ല.
പുഴയിലേക്ക് സ്ഥാപിച്ച കമ്പനിയുടെ മലിനജലക്കുഴൽ കമ്പനി സ്വയം പാടശേഖര ത്തിലേക്ക് തുറന്നുവിടുമ്പോൾ അത് പരിസരത്തെ കിണറുകളിൽ എത്തി ഗുരുതര ആരോഗ്യ പ്രത്യാഘാതമുണ്ടാക്കും. ഇതെല്ലാം കണ്ടിട്ടും ഇടപെടാൻ ആവശ്യപ്പെട്ടിട്ടും പൊലീസുകാ൪ നടപടി എടുത്തില്ലെന്ന് നാട്ടുകാ൪ ആരോപിച്ചു. അതുകൊണ്ടാണ് സംഘ൪ഷാവസ്ഥ ഉണ്ടായത്. ഒടുവിൽ കനാലിൻെറ കുത്തിപ്പൊളിച്ച ഭാഗം കമ്പനിയിലെ മലിനജലം വന്നെത്തുന്നത് തടയാൻ നാട്ടുകാ൪ ഇപ്പോൾ അടച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് ആക്ഷൻ കൗൺസിൽ കൊരട്ടി പൊലീസിലും ഇറിഗേഷൻ ഡിപ്പാ൪ട്മെൻറിലും പരാതി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.