ഡ്യൂട്ടി സമയത്ത് സ്വകാര്യ പ്രാക്ടീസ്; ഡോക്ടര്‍ക്കെതിരെ വിജിലന്‍സ് കേസ്
text_fieldsകൊട്ടാരക്കര: താലൂക്കാശുപത്രിയിലെ ഡ്യൂട്ടി സമയത്ത് വീട്ടിൽ സ്വകാര്യ പ്രാക്ടീസ് നടത്തിയ വനിതാ ഡോക്ട൪ക്കെതിരെയും സ൪ക്കാ൪ ഉദ്യോഗസ്ഥനായ സമീപത്തെ മെഡിക്കൽ ഷോപ് നടത്തിപ്പുകാരനെതിരെയും വിജിലൻസ് കേസെടുത്തു. കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രിയക്കെതിരെയാണ് വിജിലൻസ് കേസെടുത്തത്. സ൪ക്കാ൪ ജോലിക്ക് പോകാതെ മരുന്ന് കച്ചവടം നടത്തിയതിന് മെഡിക്കൽ ഷോപ് നടത്തിപ്പുകാരനെതിരെയും കേ സെടുത്തു.
വ്യാഴാഴ്ച ഉച്ചക്ക് 2.30നാണ് കൊല്ലത്തുനിന്ന് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ സംഘം കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പരിശോധനക്കെത്തിയത്. ഉച്ചക്ക് രണ്ട് മുതൽ രാത്രി എട്ടുവരെ ഡ്യൂട്ടിയുള്ള ഡോ. പ്രിയ ആശുപത്രിയിലെത്താത്തതിനെതുട൪ന്ന് സംഘം ഇവരുടെ വീട്ടിലെത്തി. വീട്ടിൽ ഇവരെ കാണാൻ 50 ഓളം പേരുണ്ടായിരുന്നു. രോഗികളിൽ നിന്ന് താലൂക്കാശുപത്രിയിലെ ഒ.പി ടിക്കറ്റും പരിശോധനാ സംഘം കണ്ടെത്തി. ഒ.പി ടിക്കറ്റ് എടുത്ത് വീട്ടിലെത്താനാണ് ഇവ൪ രോഗികളോട് നി൪ദേശിക്കുന്നത്. 100 രൂപ ഫീസ് ഈടാക്കുകയും ചെയ്യും.
സമീപത്തെ സ൪ക്കാ൪ ജോലിക്കാരൻെറ മെഡിക്കൽഷോപ്പിലാണ് രോഗികൾ രജിസ്റ്റ൪ ചെയ്യേണ്ടത്. മെഡിക്കൽ ഷോപ്പിലെ ഫോണിൽ വിളിച്ച് ഡോക്ടറെ കാണാനുള്ള സമയം എടുക്കാറുമുണ്ട്. തുട൪ന്ന് മെഡിക്കൽ ഷോപ്പിൽ നടത്തിയ പരിശോധനയിൽ യോഗ്യതയില്ലാത്ത ഫാ൪മസിസ്റ്റുകളാണ് ജോലിനോക്കുന്നതെന്ന് കണ്ടെത്തി. സാക്ഷരതാ മിഷൻ കോഓഡിനേറ്ററായ മെഡിക്കൽഷോപ് നടത്തിപ്പുകാരൻ കഴിഞ്ഞ രണ്ടുമാസമായി ജോലിക്കെത്തിയിട്ടില്ലെന്ന് സാക്ഷരതാ മിഷനുമായി ബന്ധപ്പെട്ടപ്പോൾ സംഘത്തിന് തെളിവ് ലഭിച്ചു. അവധിയോ നിയമപരമായ അറിയിപ്പോ നൽകാതെയാണ് സ൪ക്കാ൪ ജോലിക്കെത്താത്തത്.
നി൪ധന൪ക്ക് ആശുപത്രിയിൽ സൗജന്യമരുന്ന് ലഭിക്കുമെങ്കിലും ഈ മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് വാങ്ങാൻ ഡോക്ട൪ ക൪ശന നി൪ദേശം നൽകിയിരുന്നു. ഒരാഴ്ച നിരീക്ഷിച്ച ശേഷമാണ് വിജിലൻസ് ഡിവൈ.എസ്.പി റെക്സ് ബോബി, സി.ഐമാരായ ഗോപകുമാ൪, ഷാനു തോമസ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.