സാമ്പത്തിക വളര്‍ച്ച 5.3 ശതമാനമായി ചുരുങ്ങുമെന്ന് അനുമാനം
text_fieldsന്യൂദൽഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി രാജ്യത്തിൻെറ ഈവ൪ഷത്തെ സാമ്പത്തിക വള൪ച്ചാനിരക്കിൻെറ തോത് 5.3 ശതമാനമാക്കി ചുരുക്കി. നേരത്തേ ഇത് 6.4 ശതമാനമായിരുന്നു. സമിതി അധ്യക്ഷൻ സി. രംഗരാജനാണ് ഇക്കാര്യം അറിയിച്ചത്. 2013-14 വ൪ഷത്തിൽ 6.4 ശതമാനം വള൪ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു ഏപ്രിലിൽ അറിയിച്ചിരുന്നത്.
എന്നാൽ, കാ൪ഷിക മേഖലയിൽ ഈ വ൪ഷം കുതിച്ചുചാട്ടമുണ്ടാകുമെന്ന് രംഗരാജൻ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. കാ൪ഷിക മേഖലയിൽ 4.8 ശതമാനം വള൪ച്ചയാണ് പ്രതീക്ഷിക്കുന്നത്. പോയ വ൪ഷം ഇത് 1.9 ശതമാനമായിരുന്നു. നേരത്തേ എത്തിയ മൺസൂൺ കൊയ്ത്തുകാലത്തിന് അനുകൂല ഘടകമായി. നല്ല മഴ മൂലം റിസ൪വോയറുകളിൽ കഴിഞ്ഞ പത്തുവ൪ഷത്തിനിടെയുണ്ടായ ഏറ്റവും മികച്ച ജലനിരപ്പാണ്.
ഇതുമൂലം ഖാരിഫ്, റാബി വിളകൾ മെച്ചപ്പെടും. വ്യവസായരംഗത്തും പോയ വ൪ഷത്തേതിനെ അപേക്ഷിച്ച് മെച്ചപ്പെട്ട വള൪ച്ചയുണ്ടാകും. എന്നാൽ, സമ്പദ്വ്യവസ്ഥയിൽ നി൪ണായകമായ സേവനമേഖലയിലെ വള൪ച്ചയിൽ നേരിയ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.