പെരിന്തല്‍മണ്ണ ബസ് അപകടത്തില്‍പ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല
text_fieldsമലപ്പുറം: പെരിന്തൽമണ്ണ ബസ് അപകടത്തിൽപ്പെട്ടവ൪ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്ന് പൊലീസ്. ഫ്രണ്ട്സ് എന്ന സ്വകാര്യ ബസിന്റെ ഇൻഷുറൻസ് കാലാവധിക്കുള്ളിൽ പുതുക്കാതിരുന്നതാണ് കാരണം. ബസിന്റെ ഇൻഷുറൻസ് കാലാവധി ആഗസ്റ്റ് 10ന് അവസാനിച്ചിരുന്നു. അപകടം നടന്ന സെപ്തംബ൪ ആറുവരെ ബസുടമ ഇൻഷുറൻസ് പുതുക്കിയിട്ടില്ല. അബ്ദുൽ മനാഫിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബസ് ഷാനവാസ് എന്ന ആളാണ് വാങ്ങിയത്. എന്നാൽ, രജിസ്ട്രേഷൻ അബ്ദുൽ മനാഫിന്റെ പേരിൽ നിന്ന് മാറ്റിയിരുന്നില്ല. അതിനാൽ ദുരന്തത്തിന്റെ ഇരകൾക്ക് അബ്ദുൽ മനാഫ് നഷ്ടപരിഹാരം നൽകേണ്ടിവരും.
ഇതിനായി മനാഫിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. മനാഫിന്റെ സ്വത്തുവകകളുടെ വിവരം ശേഖരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ ബസ് അപകടത്തിൽ 15 പേ൪ മരണപ്പെട്ടിരുന്നു. ബസിന്റെ ഇൻഷുറൻസ് പുതുക്കാതിരുന്നത് വലിയ വീഴ്ചയാണെന്ന് ഗതാഗത മന്ത്രി ആര്യാടൻ മുഹമ്മദ്. ഇൻഷുറൻസ് കാലാവധി പുതുക്കാതിരുന്ന ബസുടമക്കെതിരെ കേസ് രജിസ്റ്റ൪ ചെയ്യും. അപകടത്തിൽപ്പെട്ടവ൪ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് നിയമ നടപടികൾ സ്വീകരിക്കുമെന്നും ആര്യാടൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.