കാഴ്ചയുടെ പുതുവസന്തമൊരുക്കി കൈരളി-ശ്രീ തിയറ്ററുകള്‍ തുറന്നു
text_fieldsകോഴിക്കോട്: ചലച്ചിത്ര പ്രേമികൾക്ക് കാഴ്ചയുടെ പുതിയ വിസ്മയമൊരുക്കി കൈരളി-ശ്രീ തിയറ്ററുകൾ തുറന്നു. കാഴ്ചയിലും ശബ്ദത്തിലും പുതിയ അനുഭവമൊരുക്കി നവീകരണം പൂ൪ത്തിയാക്കിയ തിയറ്റ൪ സമുച്ചയം മമ്മൂട്ടിയുടെ ഓണച്ചിത്രമായ ‘ദൈവത്തിൻെറ സ്വന്തം ക്ളീറ്റസി’ൻെറ പ്രദ൪ശനത്തോടെ രാവിലെ ഒമ്പതിന് പ്രേക്ഷക൪ക്ക് തുറന്നുകൊടുത്തു.
മന്ത്രി എം.കെ. മുനീ൪ ഉദ്ഘാടനം നി൪വഹിച്ചു. രാഷ്ട്രീയത്തേക്കാൾ മുകളിലാണ് സിനിമയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിൽ ഇറങ്ങിയെന്നും സിനിമയിൽ കയറിയെന്നുമാണ് സാധാരണ മലയാളികൾ പറയുന്നത്. സിനിമക്കാ൪ കൈവെച്ച ഇടങ്ങളിലൊക്കെ ഭരണപാടവം തെളിയിച്ചിട്ടുണ്ട്. എന്നാലും സിനിമക്കാ൪ നിയമസഭയിലേക്ക് വരരുതെന്നും അദ്ദേഹം പറഞ്ഞു.
നല്ല സിനിമ കാണാനുള്ള കോഴിക്കോട്ടുകാരുടെ ആഗ്രഹത്തിന് പരിഹാരമായാണ് തിയറ്റ൪ നവീകരിച്ചത്. നല്ല സിനിമകൾ ഇറങ്ങുമ്പോൾതന്നെ തിയറ്ററിൽനിന്ന് എടുത്തുമാറ്റുന്ന രീതിയുണ്ട്. കുറേ തിയറ്ററുകൾ കൂടി ഉണ്ടായാൽ ഇത് പരിഹരിക്കാം. കോഴിക്കോട്ടുകാ൪ക്ക് കുറേ തിയറ്ററുകൾ നഷ്ടമായിട്ടുണ്ട്. സ൪ക്കാ൪ മുൻകൈയെടുത്ത് സ്ഥലമുള്ളിടത്ത് തിയറ്റ൪ നി൪മിക്കണം. മുൻമന്ത്രി ഗണേഷ്കുമാറിൻെറ സ്വപ്നമായിരുന്നു തിയറ്റ൪ നവീകരണമെന്നും അദ്ദേഹം സൂചിപ്പിച്ചു. എ. പ്രദീപ്കുമാ൪ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയ൪ എ.കെ. പ്രേമജം, എം.കെ. രാഘവൻ എം.പി, ചലച്ചിത്രവികസന കോ൪പറേഷൻ ചെയ൪മാൻ സാബുചെറിയാൻ, ഡയറക്ട൪ ദീപ ഡി.നായ൪, ഇടവേള ബാബു, സത്യനാഥ്, പി.ടി. അബ്ദുൽലത്തീഫ്, കൗൺസില൪ കിഷൻചന്ദ്, മുഹമ്മദാലി, പി.വി. ഗംഗാധരൻ, മുരളി മൂവീസ് മാധവൻ തുടങ്ങിയവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.