ധാരാപുരത്ത് മലയാളി സംഘത്തെ ബന്ദികളാക്കി സ്വര്‍ണവും പണവും കൊള്ളയടിച്ചു
text_fieldsകോയമ്പത്തൂ൪: ധാരാപുരത്തിന് സമീപം ആറംഗ റിയൽ എസ്റ്റേറ്റ് ഏജൻറുമാരെ മുറിയിൽ ബന്ദികളാക്കി സ്വ൪ണവും പണവും കവ൪ന്ന 15 അംഗ സംഘത്തെ പൊലീസ് തേടുന്നു. ആലപ്പുഴ വേണു (28), കാസ൪കോട് റഫിഖ് (28), തൃശൂ൪ ആൻേറാ (35), പാലക്കാട് ഉണ്ണികൃഷ്ണൻ (40), റിജേഷ് (30), ദാസൻ (32) എന്നിവരാണ് ആക്രമണത്തിന് വിധേയരായത്.
തിരുപ്പൂ൪ ജില്ലയിലെ കുണ്ടടം റോഡോരത്ത് 100 ഏക്ക൪ സ്ഥലം കുറഞ്ഞ വിലയിൽ ലഭ്യമാണെന്നും പത്തുലക്ഷം രൂപ അഡ്വാൻസ് തുകയുമായി വരണമെന്നു മാണ് തട്ടിപ്പുകാ൪ ഉണ്ണികൃഷ്ണനോട് വിളിച്ചുപറഞ്ഞത്.
സംഘവുമായി ഇവ൪ക്ക് മുൻപരിചയം ഉണ്ടായിരുന്നതായും പറയുന്നു. രണ്ട് ദിവസം മുമ്പ് കാറിൽ കുണ്ടടത്തിൽ വന്ന ഉണ്ണികൃഷ്ണനെയും സുഹൃത്തുക്കളെയും സംഘം ആൾതാമസമില്ലാത്ത വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി. വഴിയിൽ മറ്റു രണ്ട് കാറുകളും പിന്തുട൪ന്നിരുന്നു. വീട്ടിലത്തെിച്ച ശേഷം കത്തി, അരിവാൾ, ഇരുമ്പുവടി, മരക്കട്ട തുടങ്ങിയവ ഉപയോഗിച്ച് പ്രതികൾ ആക്രമണം നടത്തി.
എ.ടി.എം കാ൪ഡുകൾ, 6000 രൂപ റൊക്കപണം, സ്വ൪ണാഭരണം തുടങ്ങിയവ കൈക്കലാക്കി സംഘം വാഹനങ്ങളിൽ രക്ഷപ്പെട്ടു. ആറ് എ.ടി.എം കാ൪ഡുകളിൽനിന്നായി നാലു ദിവസത്തിനിടെ ഏഴു ലക്ഷത്തോളം രൂപ പ്രതികൾ പിൻവലിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.
ദിവസങ്ങളായി കാണാനില്ളെന്ന് ബന്ധുക്കൾ പാലക്കാട് പൊലീസിൽ പരാതി നൽകിയതിനെതുട൪ന്ന് മൊബൈൽഫോൺ പരിശോധിച്ചപ്പോഴാണ് കുണ്ടടമെന്ന സ്ഥലത്ത് സ്വിച്ച്ഓഫ് ചെയ്യപ്പെട്ടതായി ശ്രദ്ധയിൽപെട്ടത്. തുട൪ന്ന് പാലക്കാട് പൊലീസ് ടീം ധാരാപുരം ഡിവൈ.എസ്.പി ഇളങ്കോവൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തോടൊപ്പം ചേ൪ന്ന് തെരച്ചിൽ നടത്തി. അപ്പോഴാണ് വീടിന് മുന്നിൽ കാ൪ കണ്ടത്തെിയത്.
ആറു പേരെയും കയ൪ ഉപയോഗിച്ച് കെട്ടിയിട്ട നിലയിലായിരുന്നു. ദേഹമാസകലം മ൪ദനമേറ്റ പാടുകളുണ്ടായിരുന്നു.
അക്രമി സംഘവുമായി ചേ൪ന്ന് മ൪ദനമേറ്റവ൪ സ്പിരിറ്റ് കള്ളക്കടത്ത് നടത്തിയിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവ൪ തമ്മിലെ മുൻവിരോധമാണ് ഇത്തരമൊരു ആക്രമണത്തിന് പിന്നിലെന്നും സംശയിക്കുന്നു. ധാരാപുരം പൊലീസ് കേസ് രജിസ്റ്റ൪ ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.