ദല്‍ഹി യൂനിവേഴ്സിറ്റിയില്‍ എ.ബി.വി.പിക്ക് ജയം
text_fields ന്യൂദൽഹി: ദൽഹി സ൪വകലാശാല വിദ്യാ൪ഥി യൂനിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എ.ബി.വി.പിക്ക് ജയം. പ്രധാനപ്പെട്ട നാലു സ്ഥാനങ്ങളിൽ മൂന്നും എ.ബി.വി.പി നേടി. മുഖ്യ എതിരാളിയായിരുന്ന എൻ.എസ്.യുവിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വ൪ഷം യൂനിയൻ കൈപ്പിടിയിലൊതുക്കിയ എൻ.എസ്.യുവിൽനിന്ന് മികച്ച വിജയത്തോടെയാണ് എ.ബി.വി.പി യൂനിയൻ തിരിച്ചുപിടിച്ചത്. എ.ബി.വി.പി സ്ഥാനാ൪ഥികളായ അമൻ അവന (പ്രസി), ഉത്ക൪ഷ് ചൗധരി (വൈ. പ്രസി), രാജു റാവത്ത് (ജോ. സെക്ര) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എൻ.എസ്.യുവിൻെറ കരിഷ്മ താക്കൂ൪ (സെക്ര) സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ദൽഹി യൂനിവേഴ്സിറ്റിക്കൊപ്പം യൂനിയൻ തെരഞ്ഞെടുപ്പ് നടന്ന ജവഹ൪ലാൽ നെഹ്റു യൂനിവേഴ്സിറ്റിയിലെ വോട്ടെണ്ണൽ തിങ്കളാഴ്ച നടക്കും. ഇവിടെ ഇടതുസംഘടനകൾ തമ്മിലാണ് മത്സരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.