ദലിത് യുവാവിനെ പ്രണയിച്ചു; 17കാരിയെ സഹോദരങ്ങള്‍ കൊന്ന് കെട്ടിത്തൂക്കി
text_fieldsതിരുനൽവേലി: ദലിത് യുവാവുമായി പ്രണയത്തിലായതിന് 17കാരിയെ സഹോദരങ്ങൾ മുഖത്ത് ആസിഡ് ഒഴിച്ചശേഷം കൊന്ന് കെട്ടിത്തൂക്കി. തമിഴ്നാട്ടിലെ തിരുനൽവേലിയിലാണ് ഉത്തരേന്ത്യയെ ഓ൪മിപ്പിക്കുന്ന ദുരഭിമാനഹത്യയുണ്ടായത്.
തിരുനൽവേലി സ്വദേശി ഗോമതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
തിരുവെങ്കിടാപുറത്തെ മത്സ്യസംസ്കരണകേന്ദ്രത്തിലെ ജോലിക്കാരനായ മുരുകൻ എന്ന ദലിത് യുവാവുമായാണ് ഗോമതി പ്രണയത്തിലായത്.
കുറച്ചുദിവസങ്ങൾക്കുമുമ്പ് ഗോമതി വീടുവിട്ടിറങ്ങി കാമുകൻെറ വീട്ടിൽപോയി താമസിച്ചു.
സഹോദരങ്ങളായ സുദലൈമുത്തുവും മുരുകനും ഗോമതിയെ അനുനയിപ്പിച്ച് വീട്ടിലേക്ക്കൂട്ടിക്കൊണ്ടുവന്നാണ് കൃത്യം നടത്തിയത്.
വില്ളേജ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസറുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ്ചെയ്തു.
കുറ്റം സമ്മതിച്ച സഹോദരന്മാ൪ തങ്ങളുടെ നടപടിയിൽ ഒരു കുറ്റബോധവുമില്ളെന്ന് കൂട്ടിച്ചേ൪ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.