മുഖ്യമന്ത്രിക്കെതിരെ കെ.മുരളീധരന്‍ എം.എല്‍.എയുടെ പരോക്ഷവിമര്‍ശം
text_fieldsഗുരുവായൂ൪: ഓണാഘോഷ പരിപാടി ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കെതിരെ കെ.മുരളീധരൻ എം.എൽ.എയുടെ പരോക്ഷവിമ൪ശം. മാവേലിയുടെ ഐതിഹ്യം പറഞ്ഞാണ് മുരളി ഉമ്മൻചാണ്ടിക്കെതിരെ ഒളിയമ്പെയ്തത്.
മാവേലി നല്ലവനായിരുന്നെങ്കിലും കൂടെയുണ്ടായിരുന്ന അസുരന്മാരുടെ ചെയ്തികൾ മൂലമാണ് മാവേലിക്ക് പാതാളത്തിൽ പോകേണ്ടിവന്നതെന്ന് മുരളി ഓ൪മിപ്പിച്ചു.
ഗുരുവായൂ൪ ലയൺസ് ക്ളബ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടന വേദിയിലായിരുന്നു മുരളിയുടെ വിമ൪ശം ഉണ്ടായത്. നല്ലവനായിരുന്ന മാവേലിയെ എന്തുകൊണ്ട് പാതാളത്തിലേക്കയച്ചു എന്ന് സംശയിക്കുന്നവരുണ്ട് എന്ന ആമുഖത്തോടെയാണ് മുരളി വിമ൪ശത്തിന് തുടക്കമിട്ടത്. നല്ല ഭരണക൪ത്താവായിരുന്ന മാവേലിയുടെ ഭരണത്തിൻെറ ക്രെഡിറ്റ് കൂടെയുള്ള അസുരന്മാ൪ കൊണ്ടുപോവുകയായിരുന്നൂവെന്നും മുരളി പറഞ്ഞു.
ലയൺസ് ക്ളബ് പ്രസിഡൻറ് പോളി ഫ്രാൻസിസ് ചക്രമാക്കിൽ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയ൪മാൻ ടി.ടി. ശിവദാസൻ, നന്ദകുമാ൪ കൊട്ടാരത്ത് എന്നിവ൪ മുഖ്യാതിഥികളായി. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.എ. റഷീദ്, അഡ്വ. എം.കെ. ഷറഫുദ്ദീൻ, വി.പി. ഉണ്ണികൃഷ്ണൻ, ജോഫി ചൊവ്വന്നൂ൪, സുബൈ൪ തിരുവത്ര, സി.ഡി.ജോൺസൺ എന്നിവ൪ സംസാരിച്ചു.
കെ. ഗോപിനാഥൻ നായ൪, കെ.എസ്. അനന്തു, സ്നേഹ ഉണ്ണികൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. 500 ഓളം കുടുംബങ്ങൾക്ക് ഓണക്കിറ്റും നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.