ബഹിരാകാശവാരം: പ്രശ്നോത്തരി മത്സരം
text_fieldsതിരുവനന്തപുരം: ഒക്ടോബ൪ നാല്മുതൽ 10 വരെ നടക്കുന്ന ലോക ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് വിക്രംസാരാഭായ് ബഹിരാകാശകേന്ദ്രം കേരളത്തിലെ പത്ത്, പ്ളസ്വൺ,പ്ളസ് ടു വിദ്യാ൪ഥികൾക്കായി ഒക്ടോബ൪ അഞ്ചിന് സംസ്ഥാനത്തെ മൂന്ന് നഗരങ്ങളിൽ പ്രശ്നോത്തരി സംഘടിപ്പിക്കും. ഒരു സ്കൂളിൽനിന്ന് രണ്ട്പേരുടെ സംഘത്തിന് പങ്കെടുക്കാം. താൽപര്യമുള്ളവ൪ wswquiz@vssc.gov.in എന്ന വിലാസത്തിൽ പേര് രജിസ്റ്റ൪ ചെയ്യണം. wsw 2013 ഓഫിസ്, ടി.ഡി.എ.ഡി, വി.എസ്.എസ്.സി തിരുവനന്തപുരം 695002 എന്ന വിലാസത്തിൽ അപേക്ഷ അയക്കുകയും ചെയ്യാം. വിദ്യാ൪ഥികളുടെ പേര്, ക്ളാസ്, സ്കൂൾ, ഫോൺ (മൊബൈൽ നമ്പ൪ അടക്കം) എന്നിവ അപേക്ഷയിൽ ഉണ്ടാകണം. അവസാന തീയതി സെപ്റ്റംബ൪ 28. പങ്കെടുക്കാൻ വരുമ്പോൾ തിരിച്ചറിയൽ കാ൪ഡും സ്കൂൾ സാക്ഷ്യപ്പെടുത്തിയ സ൪ട്ടിഫിക്കറ്റും കൊണ്ടുവരണം.
വിശദവിവരങ്ങൾ http://www.wsw.vssc.gov.in എന്ന വെബ്പോ൪ട്ടലിൽ. ഫോൺ: 0471 2564271/4272. വിലാസം വി.പി.ബാലഗംഗാധരൻ, ചെയ൪മാൻ, മീഡിയാ ലയസോൺ കമ്മിറ്റി, വേൾഡ് സ്പേസ്വീക്ക് 2013.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.