കെ.എസ്.ആര്‍.ടി.സി: ഡീസല്‍ സബ്സിഡി നല്‍കേണ്ട -സുപ്രീംകോടതി
text_fieldsന്യൂദൽഹി: കെ.എസ്.ആ൪.ടി.സിക്ക് സബ്സിഡി നിരക്കിൽ ഡീസൽ നൽകേണ്ടതില്ളെന്ന് സുപ്രീംകോടതി. നഷ്ടമുണ്ടെങ്കിൽ നിരക്കുവ൪ധന ഉൾപ്പെടെ മറ്റു മാ൪ഗങ്ങൾ പരിഗണിക്കാമെന്നും ജസ്റ്റിസുമായ ആ൪.എം. ലോധ, മദൻ സി ലോകു൪ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേന്ദ്രസ൪ക്കാ൪ ഉത്തരവിനെ തുട൪ന്ന് ഡീസൽ സബ്സിഡി നി൪ത്തിയ എണ്ണക്കമ്പനികളുടെ നടപടി സ്റ്റേ ചെയ്ത ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി.
ഹൈകോടതി വിധി ചോദ്യംചെയ്ത് എണ്ണക്കമ്പനികൾ നൽകിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ വിധി. ഇതനുസരിച്ച് ഇനി കെ.എസ്.ആ൪.ടി.സിക്കുള്ള ഡീസലിന് സബ്സിഡി ലഭിക്കില്ല. കെ.എസ്.ആ൪.ടി.സി റീട്ടെയിൽ പമ്പുകളിൽ വിൽക്കുന്നതിനേക്കൾ ഉയ൪ന്ന വില നൽകണം.
കേന്ദ്രസ൪ക്കാറിൻെറ നയപരമായ തീരുമാനത്തിൽ ഇടപെടാനാവില്ളെന്നും രൂപയുടെ മൂല്യത്തക൪ച്ചയും ഡീസൽ വിൽപനയിലെ നഷ്ടവും കണ്ടില്ളെന്ന് നടിക്കാനാവില്ളെന്നും കോടതി വ്യക്തമാക്കി. ട്രാൻസ്പോ൪ട്ട് കോ൪പറേഷനുകളുടെ നഷ്ടത്തിന് പ്രധാന കാരണം കെടുകാര്യസ്ഥതയാണ്. ആവശ്യത്തിലേറെ ജീവനക്കാരെ കുത്തിനിറച്ച കോ൪പറേഷനുകൾ കാര്യക്ഷമമായി പ്രവ൪ത്തിക്കുന്നില്ല. ഇത്തരം സ്ഥാപനങ്ങൾക്ക് സബ്സിഡി തുടരുക സാധ്യമല്ല.
ജനപ്രതിനിധികൾക്കും മാധ്യമപ്രവ൪ത്തക൪ക്കും സൗജന്യയാത്ര അനുവദിക്കുന്നത് എന്തിനെന്നും കോടതി ചോദിച്ചു. പൊതുതാൽപര്യം കണക്കിലെടുത്ത്, ലാഭേച്ഛയില്ലാതെ പ്രവ൪ത്തിക്കുന്ന സ്ഥാപനമാണ് കെ.എസ്.ആ൪.ടി.സിയെന്നും ജനപ്രതിനിധികൾക്കും മാധ്യമപ്രവ൪ത്തക൪ക്കും യാത്രാസൗജന്യം അനുവദിക്കുന്നുണ്ടെന്നും കേരളം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.സ്വകാര്യ ബസുകൾക്ക് സബ്സിഡി നിരക്കിൽ ഡീസൽ ലഭിക്കുമ്പോൾ കെ.എസ്.ആ൪.ടി.സി ഉയ൪ന്ന വില നൽകി ഡീസൽ വാങ്ങണമെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്. സബ്സിഡി തുട൪ന്നില്ളെങ്കിൽ കെ.എസ്.ആ൪.ടി.സി പൂട്ടേണ്ടി വരുമെന്നും സത്യവാങ്മൂലത്തിൽ കേരളം ചൂണ്ടിക്കാണിച്ചു. സമാന വാദം ആന്ധ്ര ട്രാൻസ്പോ൪ട്ട് കോ൪പറേഷനും സുപ്രീംകോടതിയിൽ ഉന്നയിച്ചു. എന്നാൽ, ഇരു കോ൪പറേഷനുകളുടെയും വാദം തള്ളിയ കോടതി രാജ്യത്തെ സ്റ്റേറ്റ് ട്രാൻസ്പോ൪ട്ട് കോ൪പറേഷനുകൾക്ക് ഒന്നിനും സബ്സിഡി തുടരേണ്ടതില്ളെന്ന് ഉത്തരവിട്ടു. ഇത്തരം കാര്യങ്ങളിൽ പ്രായോഗിക സമീപനം വേണമെന്ന് ഉണ൪ത്തിയ കോടതി സബ്സിഡി ഉണ്ടെങ്കിൽ മാത്രമേ മുന്നോട്ടുപോകാനാകൂവെന്ന് പറയുന്നത് ശരിയല്ളെന്നും കോ൪പറേഷൻെറ പ്രവ൪ത്തന ചെലവിന് ആനുപാതികമായ നിരക്ക് യാത്രക്കാരിൽനിന്ന് ഈടാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.