മെട്രോ: വായ്പ നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ രംഗത്ത്
text_fieldsകൊച്ചി: കൊച്ചി മെട്രോക്ക് ഫ്രഞ്ച് ധനകാര്യ ഏജൻസിയായ എ.എഫ്.ഡിയുടെ വായ്പ സംബന്ധിച്ച് ഈ വ൪ഷത്തോടെ ധാരണയാകുമെന്ന് കെ.എം.ആ൪.എൽ എം.ഡി ഏലിയാസ് ജോ൪ജ്. വായ്പ സംബന്ധിച്ച് അന്തിമഘട്ട പരിശോധനകൾക്കായി കൊച്ചിയിൽ എത്തിയ ഫ്രഞ്ച് സംഘവുമായി നടത്തിയ ച൪ച്ചകൾക്ക് ശേഷം മാധ്യമപ്രവ൪ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോക്ക് വായ്പ നൽകുന്നത് സംബന്ധിച്ച് ച൪ച്ചകൾ തൃപ്തികരമായാണ് പുരോഗമിക്കുന്നതെന്ന് എ.എഫ്.ഡിയുടെ ഗതാഗത-ഊ൪ജ വിഭാഗം തലവൻ അലൈൻ റൈസ് വ്യക്തമാക്കി. കേന്ദ്രസ൪ക്കാറുമായുള്ള ച൪ച്ചകൾക്ക് ശേഷമായിരിക്കും കരാ൪ ഒപ്പിടുക. ഇതിന് കേന്ദ്ര സാമ്പത്തിക വിഭാഗത്തിൻെറ അംഗീകാരം ആവശ്യമുണ്ട്്. ഇതുസംബന്ധിച്ച് രണ്ടാഴ്ചക്കുള്ളിൽ കേന്ദ്രസ൪ക്കാരുമായി ച൪ച്ച നടത്തും. എന്നാൽ, വായ്പ തുക എത്രയാണെന്ന് ഇപ്പോൾ പറയാനാകില്ല.രൂപയുടെ മൂല്യത്തിലുള്ള ഏറ്റക്കുറച്ചിലുകളും മറ്റും ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതുണ്ട്. ഉന്നതതല ച൪ച്ചകൾക്ക് ശേഷമാകും തുക സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, രാജ്യത്തെ ഒരു ബാങ്ക് കൊച്ചി മെട്രോക്ക് 1200 കോടിയുടെ വായ്പ വാഗ്ദാനം ചെയ്തതായി കെ.എം.ആ൪.എൽ എം.ഡി ഏലിയാസ് ജോ൪ജ് വെളിപ്പെടുത്തി. കുറഞ്ഞ പലിശനിരക്കിൽ അംഗീകരിക്കാവുന്ന നിബന്ധനകളാണ് ബാങ്ക് മുന്നോട്ടുവെച്ചത്. ഇക്കാര്യത്തിൽ ഈവ൪ഷം അവസാനത്തോടെ അന്തിമ തീരുമാനമാവും. എന്നാൽ, ബാങ്കിൻെറ പേര് വെളിപ്പെടുത്താനാകില്ളെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ശതമാനം പലിശ നിരക്കിലാണ് എ.എഫ്.ഡി കൊച്ചി മെട്രോക്ക് വായ്പ വാഗ്ദാനം ചെയ്തത്. സമാന പലിശനിരക്കാണ് ബാങ്ക് മുന്നോട്ടുവെച്ചതെന്നാണ് വിവരം. ഫ്രഞ്ച് സംഘത്തിൻെറ സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞിട്ടുണ്ട്. ജയ്ക വായ്പയും പരിഗണനയിലുണ്ട്. രാജ്യത്തെ പല മെട്രോകൾക്കും ജെയ്ക വായ്പ നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.