കടല്‍ക്കൊല കേസ്: കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിനില്ളെന്ന് ഇന്ത്യ
text_fieldsന്യൂദൽഹി: കടൽകൊലക്കേസിൽ സാക്ഷികളായ നാലു ഇറ്റാലിയൻ നാവികരെ ഇന്ത്യയിലത്തെിച്ച് ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോടതിക്ക് പുറത്ത് ഒത്തുതീ൪പ്പിനില്ളെന്ന് ഇന്ത്യ വ്യക്തമാക്കി. ദൽഹിയിലത്തെിയ ഇറ്റലിയുടെ വിദേശകാര്യമന്ത്രി സ്റ്റീഫൻ ഡി മിസ്തുരെ വിദേശകാര്യമന്ത്രി സൽമാൻ ഖു൪ഷിദ് ഇക്കാര്യം അറിയിച്ചു.
സാക്ഷികളായ നാവികരെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ രാജ്യത്തെ നിയമപ്രക്രിയയുമായി സഹകരിക്കണമെന്ന് ഖു൪ഷിദ് ഇറ്റലിയെ ഉണ൪ത്തി. എന്നാൽ, സാക്ഷികളെ ഇന്ത്യയിലത്തെിക്കാനാവിലെന്ന നിലപാടിൽ ഇറ്റലി ഉറച്ചുനിന്നു.
ഇതേതുട൪ന്ന് ച൪ച്ച തീരുമാനമാകാതെ പിരിഞ്ഞു. ഏതാനും ദിവസങ്ങൾ ദൽഹിയിൽ തുടരുന്ന മിസ്തൂരയുമായി കൂടുതൽ ച൪ച്ചകൾ നടക്കുമെന്ന് വിദേശകാര്യമന്ത്രലായം വാക്താവ് സയ്യിദ് അക്ബറുദ്ദീൻ പറഞ്ഞു. ഇറ്റലിയുമായി കേന്ദ്രസ൪ക്കാ൪ നടത്തുന്ന ച൪ച്ചകൾ നിയമപ്രക്രിയയിലെ ഇടപെടലായി കാണേണ്ടതില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ അന്തിമ തീ൪പ്പ് ഉണ്ടാക്കാനുള്ള ശ്രമവുമല്ല. രണ്ടു രാജ്യങ്ങൾ തമ്മിൽ നിയമപ്രശ്നം ഉടലെടുത്തപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ പരസ്പരം കണ്ട് കാഴ്ചപ്പാടുകൾ പങ്കുവെക്കാറുണ്ട്. അത് കേസ് ഒത്തുതീ൪ക്കാനുള്ള ശ്രമമായി കാണേണ്ടതില്ളെന്നും അക്ബറുദ്ദീൻ പറഞ്ഞു.
കേസിലെ സാക്ഷികളായ നാലു ഇറ്റാലിയൻ നാവികരെ ഇന്ത്യയിലത്തെിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഇറ്റലി നിരാകരിച്ചതിനെ തുട൪ന്ന് അന്വേഷണം വഴിമുട്ടിയ നിലയിലാണ്.
ഇറ്റലിയുടെ നിസ്സഹകരണം കേന്ദ്ര സ൪ക്കാ൪ സുപ്രീംകോടതിയെ അറിയിച്ച് തുട൪ അന്വേഷണത്തിലെ കരുക്കഴിക്കാൻ കോടതിയുടെ നി൪ദേശം തേടാനാണ് കേന്ദ്രത്തിൻെറ തീരുമാനം.
ഈ സാഹചര്യത്തിലാണ് ഒത്തുതീ൪പ്പ് ച൪ച്ചകൾക്കായി ഇറ്റലിയുടെ വിദേശമന്ത്രി വീണ്ടും ദൽഹിയിലത്തെിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.