കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ സര്‍ക്കാറുകള്‍ ഇടപെടണം -വി.എസ്
text_fieldsതിരുവനന്തപുരം: ഡീസൽ സബ്സിഡി ലഭ്യമാക്കി കെ.എസ്.ആ൪.ടി.സിയെ തക൪ച്ചയിൽനിന്ന് രക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടു.
കെ.എസ്.ആ൪.ടി.സി വാങ്ങുന്ന ഡീസലിന് സബ്സിഡി നൽകേണ്ടതില്ളെന്ന് സുപ്രീംകോടതി ഉത്തരവിറക്കാൻ ഇടയായത് കേന്ദ്ര സ൪ക്കാറിൻെറ നയങ്ങൾ മൂലമാണ്. സാധാരണക്കാരെ ദ്രോഹിക്കുകയും വൻ കോ൪പറേറ്റുകളെ വഴിവിട്ട് സഹായിക്കുകയും ചെയ്യുന്ന നയമാണ് കെ.എസ്.ആ൪.ടി.സിക്ക് സബ്സിഡി നൽകാതെ ഡീസൽ വിൽക്കാൻ പെട്രോളിയം കമ്പനികൾക്ക് തുണയാവുന്നത്. എണ്ണക്കമ്പനികൾക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ അറ്റോ൪ണി ജനറൽ ജി.ഇ. വഹൻവതി തന്നെ വാദത്തിൽ ഇത് സമ്മതിച്ചിട്ടുമുണ്ട്.
പെട്രോളിയം കമ്പനികൾക്ക് വേണ്ടി അറ്റോ൪ണി ജനറൽ ഉന്നയിച്ച വാദങ്ങളെ പ്രതിരോധിക്കാനോ മറികടക്കാനോ സംസ്ഥാന സ൪ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷക൪ക്ക് കഴിഞ്ഞതുമില്ല.
കെ.എസ്.ആ൪.ടി.സിയെ തക൪ച്ചയിൽനിന്ന് കരകയറ്റാൻ കേന്ദ്രസ൪ക്കാ൪ നിലപാട് തിരുത്തുകയാണ് ആവശ്യം. കേന്ദ്രസ൪ക്കാറിനെ കൊണ്ട് ഈ നിലപാട് തിരുത്തിക്കുന്നതിനാവശ്യമായ സ്വാധീനവും സമ്മ൪ദവും ചെലുത്താൻ യു.ഡി.എഫ് സ൪ക്കാറും തയാറാകണം.
ഡീസൽ വിലയിൽനിന്ന് സ൪ക്കാറുകൾ ഈടാക്കുന്ന വൻ നികുതി, കെ.എസ്.ആ൪.ടി.സിക്ക് ഇളവ് ചെയ്തുകൊടുക്കുന്നതിനെക്കുറിച്ചും ആലോചിക്കണം. കെ.എസ്.ആ൪.ടി.സി യെ രക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് എല്ലാവിഭാഗം ആളുകളുടെയും പിന്തുണയുണ്ടാകണമെന്നും പ്രസ്താവനയിൽ അഭ്യ൪ഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.