ജോലി വാഗ്ദാനം ചെയ്ത് ഗള്‍ഫില്‍ പെണ്‍വാണിഭം: മൂന്നുപേര്‍ അറസ്റ്റില്‍
text_fieldsകിളികൊല്ലൂ൪ (കൊല്ലം): മസ്കത്തിൽ വീട്ടുജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയി പെൺവാണിഭത്തിന് പ്രേരിപ്പിക്കുകയും അതിന് സഹായം ചെയ്യുകയും ചെയ്ത രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേരെ കിളികൊല്ലൂ൪ പൊലീസ് അറസ്റ്റ് ചെയ്തു.
ചാത്തിനാംകുളം സ്വദേശി യുവതിയെയാണ് മസ്കത്തിൽ പെൺവാണിഭസംഘത്തിന് കൈമാറിയത്. പേരൂ൪ കുറ്റിച്ചിറ റഹിയാനത്ത് മൻസിലിൽ റഹിയാനത്ത് (35), സൗഹാ൪ദ നഗറിൽ വരാലുവിള ചിറയിൽ രമാവതി (40), കണ്ണൂ൪ തളിപ്പറമ്പ് ക്യാറ്റൂ൪കാരൻവീട്ടിൽ (അസനാ മൻസിൽ) അഷ്റഫ് (50) എന്നിവരാണ് അറസ്റ്റിലായത്.
നി൪ധനകുടുംബാംഗമായ യുവതിക്ക് 13,000 രൂപയും 32,000 രൂപയുടെ വിമാനടിക്കറ്റും നൽകിയാണ് മസ്കത്തിൽ എത്തിച്ചത്. ആഗസ്റ്റ് അവസാനം എത്തിയ യുവതിയെ അടുത്തദിവസം പെൺവാണിഭസംഘത്തിന് കൈമാറുകയായിരുന്നു. അപകടം മനസ്സിലാക്കിയ യുവതി അവരിൽനിന്ന് രക്ഷപ്പെട്ട് മറ്റൊരു മലയാളിയുടെ സഹായത്തോടെ ഇന്ത്യൻ എംബസിയിൽ അഭയംപ്രാപിച്ച് അവിടെനിന്ന് സെപ്റ്റംബ൪ 11ന് നാട്ടിൽ തിരിച്ചത്തെുകയായിരുന്നു.
പെൺവാണിഭസംഘത്തിൽനിന്ന് രക്ഷപ്പെട്ട യുവതി വിവരം ഭ൪ത്താവിനെയും ബന്ധുക്കളെയും മറ്റും അറിയിക്കുകയും മക്കൾ കൊല്ലം സിറ്റി പൊലീസ് കമീഷണ൪ ദേബേഷ്കുമാ൪ ബഹ്റക്ക് പരാതിനൽകുകയുമായിരുന്നു. കിളികൊല്ലൂ൪ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരും പിടിയിലായത്. യുവതിക്ക് പണവും വിമാനടിക്കറ്റും എടുത്തുനൽകിയത് രമാവതിയാണ്. ഭ൪ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന റഹിയാനത്ത് അദ്ദേഹത്തിൻെറ മരണശേഷം മസ്കത്തിലത്തെി തളിപ്പറമ്പ് സ്വദേശി അഷ്റഫ് എന്ന ആൾക്കൊപ്പം കഴിയുകയായിരുന്നു. അഷ്റഫിന് തളിപ്പറമ്പിൽ ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. കല്ലുംതാഴം, ചാമ്പക്കുളം തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് കൂടുതൽ സ്ത്രീകൾ ഇപ്രകാരം ചതിക്കുഴിയിൽ വീണിട്ടുള്ളതായി പൊലീസ് സംശയിക്കുന്നു.
ചുരുങ്ങിയ കാലംകൊണ്ട് റഹിയാനത്ത് വൻ സാമ്പത്തികവള൪ച്ചയാണ് നേടിയത്. ഇത് നാട്ടുകാരിലും സംശയം ജനിപ്പിച്ചിരുന്നു. ഗൾഫിൽ പ്രത്യേകിച്ച് ജോലിയൊന്നുമില്ളെന്നാണ് റഹിയാനത്ത് ചോദ്യംചെയ്യലിൽ പൊലീസിനോട് പറഞ്ഞത്. എന്നാൽ, തൻെറ സാമ്പത്തികസ്രോതസ്സിനെക്കുറിച്ച് വ്യക്തമായ മറുപടി പറയാൻ ഇവ൪ക്കായില്ല.
റഹിയാനത്തും അഷ്റഫും നാട്ടിലത്തെിയ വിവരം ലഭിച്ചതിനെതുട൪ന്ന് എ.സി.പി ബി. കൃഷ്ണകുമാറിൻെറ നി൪ദേശാനുസരണം ഇരവിപുരം സി.ഐ എസ്. അമ്മിണിക്കുട്ടൻെറ നേതൃത്വത്തിൽ കിളികൊല്ലൂ൪ എസ്.ഐ എസ്. ജയകൃഷ്ണൻ, അഡീഷനൽ എസ്.ഐ എം. ഷഹീ൪, ജി.എസ്.ഐ ചന്ദ്രബാബു, എ.എസ്.ഐ വിജയൻപിള്ള, സി.പി.ഒ മനു, ഷിഹാബ്, വനിതാ പൊലീസുകാരായ അനിത, സജീല തുടങ്ങിയവ൪ ചേ൪ന്നാണ് അറസ്റ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.