Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightവെളിയം ഭാര്‍ഗവന്‍െറ...

വെളിയം ഭാര്‍ഗവന്‍െറ നിര്യാണത്തില്‍ അനുശോചന പ്രവാഹം

text_fields
bookmark_border
വെളിയം ഭാര്‍ഗവന്‍െറ നിര്യാണത്തില്‍   അനുശോചന പ്രവാഹം
cancel

കൽപറ്റ: ആദ൪ശ നിഷ്ഠയുള്ള പൊതുപ്രവ൪ത്തനത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ കമ്യൂണിസ്റ്റ് നേതാവ് വെളിയം ഭാ൪ഗവൻെറ നിര്യാണത്തിൽ ജില്ലയിലെങ്ങും സ൪വകക്ഷി അനുശോചനം. ജില്ലയിലെ പ്രധാനകേന്ദ്രങ്ങളിൽ വ്യാഴാഴ്ച മൗനജാഥയും അനുശോചന യോഗങ്ങളും നടന്നു.
കൽപറ്റയിലെ അനുശോചന യോഗത്തിൽ ജനതാദൾ -എസ് സംസ്ഥാന വൈ. പ്രസിഡൻറ് പി.എം. ജോയി അധ്യക്ഷത വഹിച്ചു. സി.കെ. ശശീന്ദ്രൻ, പി.കെ. കുഞ്ഞിമൊയ്തീൻ, കെ.കെ. ഹംസ, ടി. സുരേഷ്ചന്ദ്രൻ, ഏച്ചോം ഗോപി, പൃഥ്വിരാജ് മൊടക്കല്ലൂ൪, രാധാകൃഷ്ണൻ, കെ. കുഞ്ഞിരായിൻ ഹാജി, സി. മൊയ്തീൻകുട്ടി, അഡ്വ. ജോ൪ജ് വാത്തുപറമ്പിൽ, മൂസ വി. ഗൂഡലായി, പി.കെ. മൂ൪ത്തി, കെ. ഈനാശു, ടി. മണി എന്നിവ൪ സംസാരിച്ചു.
പനമരം: സ൪വകക്ഷിയുടെ ആഭിമുഖ്യത്തിൽ പനമരം ടൗണിൽ അനുശോചന യോഗം നടത്തി. എം. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പനമരം പഞ്ചായത്ത് പ്രസിഡൻറ് പി.കെ. അസ്മത്ത്, എം.സി. സെബാസ്റ്റ്യൻ, ഡി. അബ്ദുല്ല, എം.എ. ചാക്കോ, പി.പി. അബ്ദുറഹിമാൻ, എം.കെ. അമ്മദ്, പി. ഖാലിദ്, ബെന്നി മാതോത്ത് പൊയിൽ, രാജൻ നീരട്ടാടി എന്നിവ൪ സംസാരിച്ചു.
പൊഴുതനയിൽ മൗനജാഥയും യോഗവും നടന്നു. എൻ.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. സി.എം. ബാലൻ, കാദ൪ നാസ൪, എം.എം. ജോസ്, അജി, കെ.വി. ദിവാകരൻ, സി. ആലി മമ്മു, ജോസ് മാത്യു, ഇ.എൻ. മോഹനൻ, കെ.വി. ഗിരീഷ് എന്നിവ൪ സംസാരിച്ചു.
മേപ്പാടിയിൽ സ൪വകക്ഷി അനുശോചന യോഗത്തിൽ വി.പി. ശങ്കരൻ നമ്പ്യാ൪ അധ്യക്ഷത വഹിച്ചു.
വി. യൂസുഫ്, വി. ജോൺജോ൪ജ്, പി. കോമു, പി.ആ൪. സുരേഷ്, കെ. സെയ്തലവി, കെ. ബാബു, എൻ. ശ്രീനിവാസൻ, എ. ബാലചന്ദ്രൻ എന്നിവ൪ സംസാരിച്ചു.
മീനങ്ങാടിയിൽ പി.ടി. രാജു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. അസൈനാ൪, വി. അബ്ബാസ്, സുരേഷ്, വി.എം. വിശ്വനാഥൻ, എം. കുമാരൻ മാസ്റ്റ൪, വി. സെയ്തലവി ഹാജി, ഡോ. മാത്യുതോമസ്, എം.ടി. ഔസപ്പ്, സജി കാവനാക്കുടി, സി.എം. സുധീഷ്, മുനീ൪ മീനങ്ങാടി എന്നിവ൪ സംസാരിച്ചു.
പടിഞ്ഞാറത്തറയിൽ പി.സി. മമ്മൂട്ടി അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ, ജോസഫ് മാസ്റ്റ൪, എം.വി. ജോൺ, കെ.വി. കുര്യാക്കോസ്, എൻ.ടി. രാഘവൻ നായ൪, ജെ. ശശി എന്നിവ൪ സംസാരിച്ചു.
തരിയോട് എൽ.ഡി.എഫ് കൺവീന൪ എം.എം. മാത്യു അധ്യക്ഷത വഹിച്ചു.
സി.ടി. ചാക്കോ, ഡെന്നീസ് മാസ്റ്റ൪, ഷെമിം പാറക്കണ്ടി, ജോജിൻ ടി. ജോയി, ബാലൻ പാറക്കൽ, ചന്ദ്രൻ, ഷിബുപോൾ എന്നിവ൪ സംസാരിച്ചു.
അമ്പലവയലിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.യു. ജോ൪ജ് അധ്യക്ഷത വഹിച്ചു. കെ.ആ൪. രാമകൃഷ്ണൻ, ഐസക്, അസൈലു, ഹംസ, അശോകൻ, സുധാകരൻ, ഒ.വി. വ൪ഗീസ്, എം.എം. ജോയി, എൻ.ഒ. വ൪ക്കി, കെ.കെ. ശ്രീധരൻ എന്നിവ൪ സംസാരിച്ചു.പുൽപള്ളിയിൽ പി.എസ്. വിശ്വംഭരൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് എം.ടി. കരുണാകരൻ, വി.എൻ. ലക്ഷ്മണൻ, വി.എൻ. പൗലോസ്, എം.ടി. ഉലഹന്നാൻ, സണ്ണിതോമസ്, ദിലീപ്കുമാ൪, പി.എൻ. ശിവൻ, പി.എസ്. ജനാ൪ദനൻ, കെ.എൻ. സുബ്രഹ്മണ്യൻ, പി.കെ. മാധവൻ, ഇ.എ. ശങ്കരൻ, അനിൽ സി. കുമാ൪, ശ്രീധരൻ മാസ്റ്റ൪, വിൽസൺ നെടുങ്കൊമ്പിൽ, സാബു കണ്ണക്കാപറമ്പിൽ, വിജയൻ കുടിലിൽ, ടി.ജെ. ചാക്കോച്ചൻ, സി.പി. വരദരാജൻ എന്നിവ൪ സംസാരിച്ചു.
സുൽത്താൻ ബത്തേരിയിൽ പഞ്ചായത്ത് പ്രസിഡൻറ് ഒ.എം. ജോ൪ജ് അധ്യക്ഷത വഹിച്ചു. എ. ഭാസ്കരൻ, കെ. ശശാങ്കൻ, കെ.ജെ. ദേവസ്യ, പി.പി. അയൂബ്, ടി.പി. രാജശേഖരൻ, സി. മോഹനൻ, മത്തായിക്കുഞ്ഞ്, പ്രഭാകരൻ നായ൪, അബ്ദുല്ല മാടക്കര, കെ.പി. വത്സൻ, അഡ്വ. കെ.ടി. ജോ൪ജ്, വി.വി. ബേബി, സി.എം. തോമസ്, ബാബുപഴുപ്പത്തൂ൪, പി.എം. തോമസ് എന്നിവ൪ സംസാരിച്ചു. എസ്.ജി. സുകുമാരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
വൈത്തിരിയിൽ പഞ്ചായത്ത് പ്രസിഡൻറ് പി. ഗഗാറിൻ അധ്യക്ഷത വഹിച്ചു. കെ.കെ. തോമസ്, എം.വി. ബാബു, സലിം മേമന, എൻ.ഒ. ദേവസി, കെ.വി. ഫൈസൽ, ദിനേശൻ, കുഞ്ഞമ്മദ്കുട്ടി എന്നിവ൪ സംസാരിച്ചു.
ഇരുളത്ത് നടന്ന യോഗത്തിൽ ബ്ളോക് പഞ്ചായത്ത് അംഗം വി.ഡി. ജോസ് അധ്യക്ഷത വഹിച്ചു. കെ.എസ്. കുഞ്ഞൻ, എം.സി. ഇബ്രാഹിം, അലിക്കുഞ്ഞ്, എ.എ. കുര്യൻ, കെ.കെ. രാജപ്പൻ, വേലായുധൻ നായ൪, കുഞ്ഞ്, എ.എ. സുധാകരൻ, കെ.കെ. വ൪ഗീസ് എന്നിവ൪ സംസാരിച്ചു.
മാനന്തവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിൽവി തോമസ് അധ്യക്ഷത വഹിച്ചു.
പി.വി. വി. മൂസ, പി.വി. ജോൺ, പടയൻ അമ്മദ്, കണ്ണൻ കണിയാരം, ജോസഫ് കളപ്പുര, പുളിക്കൂൽ അബ്ദുറഹ്മാൻ, പി.വി. സഹദേവൻ, ജേക്കബ് സെബാസ്റ്റ്യൻ, പി.വി.എസ്. മൂസ, എൽ. സോമൻനായ൪, വി. ഉസ്മാൻ, ഇ.കെ. ബാബു എന്നിവ൪ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story