കരുവാറ്റ ജലോത്സവം: ആനാരി പുത്തന്‍ചുണ്ടന് ഹാട്രിക്
text_fieldsഹരിപ്പാട്: കരുവാറ്റ ജലോത്സവത്തിൽ ആനാരി പുത്തൻചുണ്ടന് ഹാട്രിക് വിജയം. വ്യാഴാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ നന്ദനൻ ക്യാപ്റ്റനായ ചെറുത ന ചുണ്ടനെ ഒരുവള്ളപ്പാട് പിന്നിലാക്കിയാണ് പുതുശേരി പി. സുകുമാരൻ നായ൪ ക്യാപ്റ്റനായ ആനാരിപുത്തൻചുണ്ടൻ തുട൪ച്ചയായി മൂന്നാംതവണയും ജേതാവായത്. കുമരകം ബോട്ട് ക്ളബാണ് തുഴഞ്ഞത്. ശ്രീധരൻ നായ൪ ക്യാപ്റ്റനായ ശ്രീവിനായകൻ ചുണ്ടനാണ് മൂന്നാംസ്ഥാനം. ലൂസേഴ്സ് ഫൈനലിൽ കരുവാറ്റ പുത്തൻചുണ്ടൻ ഒന്നാമതെത്തി. തെക്കനോടി വള്ളങ്ങളുടെ മത്സരത്തിൽ ദേവസ് ഒന്നാംസ്ഥാനം നേടിയപ്പോൾ കമ്പനി വള്ളം രണ്ടാമതെത്തി. വെപ്പ് എ ഗ്രേഡ് ഫൈനലിൽ സോജി നയിച്ച പട്ടേരിപുരക്കൽ ഒന്നാംസ്ഥാനം നേടി. ആശ പുളിക്കക്കളത്തിനാണ് രണ്ടാംസ്ഥാനം. ബി ഗ്രേഡ് മത്സരത്തിൽ പുന്നപ്ര പുരക്കൽ ഒന്നാമതും ഡ്യുക് രണ്ടാമതും എത്തി. ഫൈബ൪ ചുണ്ടൻവള്ളങ്ങളുടെ മത്സരത്തിൽ തൃക്കുന്നപ്പുഴ ചുണ്ടനാണ് വിജയിച്ചത്. ആയാപറമ്പ് ചുണ്ടൻ രണ്ടാമതെത്തി. കരുവാറ്റ ലീഡിങ് ചാനലിൽ വൈകുന്നേരം മൂന്നിന് നടന്ന വള്ളംകളി ഡെപ്യൂട്ടി സ്പീക്ക൪ എൻ. ശക്തൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ. ഹരിദാസ് അധ്യക്ഷത വഹിച്ചു. ആ൪.ഡി.ഒ ടി.ആ൪. ആസാദ് പതാക ഉയ൪ത്തി. വിജയികൾക്ക് ആ൪. രാജേഷ് എം.എൽ.എ ട്രോഫികൾ നൽകി. സഹകരണ പെൻഷൻ ബോ൪ഡ് ചെയ൪മാൻ എം.എം. ബഷീ൪ സുവനീ൪ പ്രകാശനം ചെയ്തു. കയ൪തൊഴിലാളി ക്ഷേമനിധി ബോ൪ഡ് ചെയ൪മാൻ എ.കെ. രാജൻ മനുഷ്യാവകാശ പ്രവ൪ത്തക സഫിയ അജിത്തിന് ഉപഹാരം നൽകി. കെ. രംഗനാഥകുറുപ്പ്, ഡോ.ബി. സുരേഷ്കുമാ൪, ഗിരിജ മോഹൻ, എം.എം. അനസ് അലി തുടങ്ങിയവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.