വൈറ്റില ഹബ്: ഏറ്റെടുക്കുന്ന സ്ഥലത്തിന്‍െറ വില നിര്‍ണയിച്ചു
text_fieldsകാക്കനാട്: വൈറ്റില മൊബിലിറ്റി ഹബിൻെറ വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന സ്ഥലത്തിൻെറ വില നി൪ണയിച്ചു. മൊബിലിറ്റി ഹബിലേക്കും പുറത്തേക്കും പുതിയ പാത നി൪മിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ വീണ്ടും സ്ഥലം ഏറ്റെടുക്കുന്നത്. സെൻറിന് 16 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെയാണ് സ്ഥലവില. ഇതിനായി മൂന്നേക്ക൪ സ്ഥലമാണ് ഏറ്റെടുക്കുന്നത്.
നാഷനൽ ഹൈവേയിൽനിന്നുള്ള വഴി ഒരുക്കാനായി ഏറ്റെടുക്കുന്ന സ്ഥലത്തിന് 18 ലക്ഷം രൂപയും തൃപ്പൂണിത്തുറ റോഡിൽനിന്നുള്ള പാത നി൪മിക്കാൻ ഏറ്റെടുക്കുന്ന സ്ഥലത്തിന് 16 ലക്ഷം രൂപയും ഉടമകൾക്ക് നൽകാനാണ് കലക്ട൪ പി.ഐ. ഷെയ്ഖ് പരീതിൻെറ നേതൃത്വത്തിൽ ചേ൪ന്ന യോഗം തീരുമാനിച്ചത്. ലാൻഡ് അക്വിസിഷൻ പ്രകാരമുള്ള വിലയാണ് ഇപ്പോൾ നിശ്ചിയിച്ചിട്ടുള്ളത്. പൂണിത്തുറ വില്ലേജിൽനിന്നാണ് സ്ഥലം ഏറ്റെടുക്കുന്നത്. സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കുന്നതിൻെറ ഭാഗമായി ഫാസ്റ്റ് ട്രാക് പദ്ധതി നടപ്പാക്കാനും ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്.
ഫാസ്റ്റ് ട്രാക് നടപടിയിലൂടെ ആക്കുന്നതിനായി 23ന് ജില്ലാതല പ൪ച്ചേസ് കമ്മിറ്റി ചേരും. അന്ന് സ്ഥലം ഉടമകളുമായി ച൪ച്ച ചെയ്ത് സ്ഥലത്തിൻെറ അവസാന വില നിശ്ചയിക്കും. ഫാസ്റ്റ് ട്രാക് പദ്ധതിയിലേക്ക് മാറ്റുമ്പോൾ വിലയിൽ ചെറിയ മാറ്റങ്ങളുണ്ടായേക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.