പെരുമണ്ണ സര്‍വീസ് സഹകരണബാങ്കിലെ നിയമനം വിവാദമാവുന്നു
text_fieldsപന്തീരാങ്കാവ്: യു.ഡി.എഫ് നിയന്ത്രണത്തിലുള്ള പെരുമണ്ണ സ൪വീസ് സഹകരണ ബാങ്കിൽ ജീവനക്കാരെ നിയമിച്ചത് വിവാദമാവുന്നു. നിയമനം താൽക്കാലികമായി നി൪ത്തിവെക്കണമെന്ന സഹകരണ ജോയൻറ് രജിസ്ട്രാറുടെ ഉത്തരവ് അവഗണിച്ച് നിയമനം നടത്തിയെന്നാണ് കോൺഗ്രസിലെ ഐ വിഭാഗമുൾപ്പെടെ ആരോപിക്കുന്നത്.
നാല് പ്യൂൺ തസ്തികയിലും ഒരു സെയിൽസ്മാൻ തസ്തികയിലുമാണ് ആളെ നിയമിച്ചത്. രണ്ട് ബോ൪ഡ് ഡയറക്ട൪മാരും ഒരു ഡയറക്ടറുടെ മകളും ഉൾപ്പെടെ അഞ്ചു പേരെയാണ് വ്യാഴാഴ്ച ജീവനക്കാരായി നിയമിച്ചത്. ഡയറക്ട൪മാ൪ അപേക്ഷ നൽകിയതും ഇൻറ൪വ്യൂവിൽ പങ്കെടുത്തതും യഥാസമയം സ്ഥാനം രാജിവെച്ചല്ലെന്നും നിയമനത്തിന് കൂടിയ ബോ൪ഡ് യോഗത്തിൽ ആവശ്യമായ ക്വാറമില്ലായിരുന്നുവെന്നും ആരോപമുണ്ട്.
നിയമന നടപടികൾ നിയമവിരുദ്ധമാണെന്ന് ആരോപിച്ച് സഹകരണ ജോയൻറ് രജിസ്ട്രാ൪ക്ക് ഉദ്യോഗാ൪ഥിയുടെ രക്ഷിതാവ് നൽകിയ പരാതിയിൽ നിയമനം നി൪ത്തിവെക്കാൻ വ്യാഴാഴ്ച രേഖാമൂലവും ടെലിഫോൺ വഴിയും ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നത്രെ. എന്നാൽ, ഇത് അവഗണിച്ച് നിയമനം നടത്തിയെന്നാരോപിച്ച് വെള്ളിയാഴ്ച വീണ്ടും പരാതി നൽകിയിട്ടുണ്ട്.
അഞ്ച് ഉദ്യോഗാ൪ഥികളെ നിയമിച്ചതിൽ ഒന്ന് ലീഗിനും മറ്റുള്ളത് കോൺഗ്രസിനുമാണ്. എന്നാൽ, നിയമന നടപടികൾ പൂ൪ത്തിയായ ശേഷമാണ് ജോയൻറ് രജിസ്ട്രാറുടെ ഉത്തരവ് വന്നതെന്നും നടപടിക്രമങ്ങൾ എല്ലാം പാലിച്ചാണ് നിയമനം നടത്തിയതെന്നും പെരുമണ്ണ സ൪വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ.ഇ. ഫസൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.